

മേഹം ഹൂ നാ, ഓം ശാന്തി ഓം, തീസ് മാർ ഖാൻ, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായികയാണ് ഫറാ ഖാൻ. സംഗീതവും കോമഡിയും ആക്ഷൻ രംഗങ്ങളുമടങ്ങിയ സിനിമകളായിരുന്നു അവർ സംവിധാനം ചെയ്തിരുന്നത്. ഇപ്പോഴിതാ ഫറായുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. സിനിമകളേക്കാൾ ഫറാ ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത് യൂട്യൂബ് വിഡിയോകൾക്കായിരുന്നു. ഫറായുടെ യൂട്യൂബ് ചാനലില്‍ വരുന്ന ഓരോ വീഡിയോകള്‍ക്കും പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്.
സിനിമകള്‍ ചെയ്യാത്തതിനാല്‍ വരുമാനത്തിനായാണ് വ്‌ളോഗിങ് തുടങ്ങിയതെന്നും നേരത്തേ ഫറാ ഖാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ഷോക്കിടെ താൻ വീണ്ടും സംവിധായിക കുപ്പായമിടാൻ പോവുകയാണെന്ന് അവർ പറയുകയുണ്ടായി. ഇനി ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഷാരൂഖ് ഖാനൊപ്പം ആയിരിക്കുമെന്നും ഫറാ പറഞ്ഞു. നടൻ നകുൽ മേത്തയുടെ വീട് സന്ദർശിക്കുന്നതിന്റെ വ്ലോഗിലായിരുന്നു നടിയുടെ പ്രതികരണം.
'ഞാൻ ഉടനെ ഒരു സിനിമ ചെയ്യും! എന്റെ കുട്ടികൾ ഇപ്പോൾ കോളജിൽ പോകുന്നുണ്ട്. സംവിധാനത്തിലേക്ക് തിരിച്ച് വരണമെന്ന് എന്നോട് ഒരുപാട് പേർ പറയാറുണ്ട്. ഇപ്പോൾ അതിനുള്ള സമയമായി എന്ന് ഞാൻ കരുതുന്നു. ഈ വർഷം അവസാനത്തോടെ തുടങ്ങാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. മക്കളുടെ ഫീസ് അടയ്ക്കേണ്ടത് കൊണ്ട് യൂട്യൂബ് വിഡിയോകൾ ചെയ്യുന്നത് ഞാൻ തുടരും.
#Exclusive #FarahKhan Just Confirmed Her Next Movie With #SRK🎙️
— 𓀠 (@Worship_SRK) January 20, 2026
She Said 🎙️
"Whole Interest Want Me To Do Films. They Are Trending In Instagram #FarahWahasAao And So Am starting A Movie By End of This Year and I Will Only Do It With #ShahRukhKhan Only." pic.twitter.com/9BPflDPhEz
ഇനി യൂട്യൂബ് നിങ്ങളുടെ സിനിമ നിർമിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനും ഫറാ മറുപടി നൽകി. ഞാൻ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഷാരുഖിനൊപ്പം ആയിരിക്കും. അല്ലെങ്കിൽ ഞാൻ കാത്തിരിക്കും, യൂട്യൂബ് വിഡിയോ ചെയ്യും,'ഫറ ഖാൻ പറഞ്ഞു. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ഫറാ ഖാന്‍ സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്. 2014-ല്‍ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രം കഴിഞ്ഞ് 11 വര്‍ഷമായി അവര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഫറാ ഖാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്.
Content Highlights: Farah Khan has clarified that her return to film direction will take place only with Shah Rukh Khan.