സൂര്യകുമാർ യാദവിനെതിര ആരോപണം; ബോളിവുഡ് നടിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

കഴിഞ്ഞ മാസം കിഡ്ഡൻ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് തനിക്ക് ഇടക്കിടെ സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്ന് ഖുഷി മുഖർജി ആരോപിച്ചിരുന്നു

സൂര്യകുമാർ യാദവിനെതിര ആരോപണം; ബോളിവുഡ് നടിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
dot image

ബോളിവുഡ് നടി ഖുഷി മുഖർജിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഫൈസാൻ അൻസാരി.

ഇന്ത്യൻ ക്രിക്കറ്റ് ട്വന്റി-20 ടീമിൻറെ നായകനായ സൂര്യകുമാർ യാദവിനെതിരെ ആരോപണമുന്നയിച്ചതിനാണ് നടിക്കെതിരെ മുംബൈയിലെ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറായ ഫൈസാൻ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

കഴിഞ്ഞ മാസം കിഡ്ഡൻ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് തനിക്ക് ഇടക്കിടെ സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്ന് ഖുഷി മുഖർജി ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സൂര്യകുമാർ യാദവിൻറെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും കാണിച്ചാണ് അൻസാരി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

ആരോപണം ഉന്നയിച്ച നടിയെ നന്നായി അറിയാമെന്നും ഇന്ത്യയുടെ അഭിമാനമായ താരത്തിനെതിരെ തെറ്റായ ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നതെന്നും അൻസാരി പറഞ്ഞു. സൂര്യകുമാർ യാദവിന് പോയിട്ട് അദ്ദേഹത്തിൻറെ വീട്ടിലെ വാച്ച്മാന് പോലും ആരാണ് ഖുഷി മുഖർജി എന്ന് അറിയില്ലെന്നും അതുകൊണ്ടാണ് താൻ നേരിട്ടെത്തി ഗാസിപൂരിൽ എഫ്‌ഐആർ ഫയൽ ചെയ്തതെന്നും അൻസാരി വ്യക്തമാക്കി.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ഖുഷി മുഖർജിയെ ഏഴ് വർഷം വരെ തടവിലിടണമെന്നും ആരോപണങ്ങൾ ശരിയാണെന്ന് നടി തെളിയിച്ചാൽ എന്ത് പ്രത്യാഘാതം നേരിടാനും താൻ തയാറാണെന്നും അൻസാരി വ്യക്തമാക്കി. സൂര്യകുമാർ യാദവ് വാട്‌സാപ്പിൽ ചാറ്റ് മെസേജുകൾ അയച്ചുവെന്ന് പറയുന്നത് പ്രശസ്തി കിട്ടാനുള്ള കുറുക്കുവഴിയായി മാത്രമെ കാണാനാവുവെന്നും അൻസാരി പറഞ്ഞു.

Content Highlights- Bollywood actress have been filed for Defamation against Suryakumar Yadav

dot image
To advertise here,contact us
dot image