പടിക്കൽ നിരാശപ്പെടുത്തി; കരുൺ തിളങ്ങി; വിജയ് ഹസാരെ സെമിയിൽ കർണാടകയ്ക്ക് മികച്ച ടോട്ടൽ

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിൽ വിദർഭയ്ക്കെതിരെ കർണാടകയ്ക്ക് ഭേദപ്പെട്ട ടോട്ടൽ

പടിക്കൽ നിരാശപ്പെടുത്തി; കരുൺ തിളങ്ങി; വിജയ് ഹസാരെ സെമിയിൽ കർണാടകയ്ക്ക് മികച്ച ടോട്ടൽ
dot image

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിൽ വിദർഭയ്ക്കെതിരെ കർണാടകയ്ക്ക് ഭേദപ്പെട്ട ടോട്ടൽ. ആദ്യം ബാറ്റ് ചെയ്‌ത കർണാടക 49 . 4 ഓവറിൽ മുഴുവൻ വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് നേടി.

ടൂർണമെന്റിൽ മിന്നുന്ന ഫോമിൽ കളിച്ചിരുന്ന മലയാളി താരം ദേവ്ദത്ത് പടിക്കൽ നിരാശപ്പെടുത്തിയപ്പോൾ മറ്റൊരു മലയാളി താരമായ കരുൺ നായർ തിളങ്ങി. 90 പന്തിൽ ഒരു സിക്‌സും എട്ട് ഫോറുകളും അടക്കം 76 റൺസ് നേടിയ കരുണാണ് ടോപ് സ്‌കോറർ. കൃഷ്ണൻ ശ്രീജിത് 54 റൺസും ശ്രേയസ് ഗോപാൽ 34 റൺസും നേടി.

വിദർഭയ്ക്കായി ദർശൻ നാൽകണ്ടെ അഞ്ചുവിക്കറ്റ് നേടി. ടോസ് നേടിയ കർണാടക ബാറ്റിങ് തിരഞ്ഞെടുക്കയായിരുന്നു. നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് കർണാടക. കഴിഞ്ഞ സീസണിൽ വിദർഭയെ തോൽപ്പിച്ചായിരുന്നു കർണാടക കിരീടം ചൂടിയത്.

content Highlights:vijay hazare trophy semifinal; karnataka vs vidarbha 

dot image
To advertise here,contact us
dot image