അണ്ടർ 19 ലോകകപ്പ്; അമേരിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; കുഞ്ഞൻ വിജയലക്ഷ്യം

അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ.

അണ്ടർ 19 ലോകകപ്പ്; അമേരിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; കുഞ്ഞൻ വിജയലക്ഷ്യം
dot image

അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 35.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ടായി. 56 പന്തില്‍ 36 റണ്‍സെടുത്ത നിതീഷ് സുധിനി ആണ് അമേരിക്കയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ സാഹിൽ ഗാര്‍ഗ്(16), അര്‍ജ്ജുന്‍ മഹേഷ്(16), അദ്നിത് ജാംബ്(18) എന്നിവര്‍ മാത്രമാണ് അമേരിക്കൻ ടീമില്‍ രണ്ടക്കം കടന്നത്.

ഇന്ത്യക്കായി ഹെനില്‍ പട്ടേല്‍ 16 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. വൈഭവ് സൂര്യവംശി, ദീപേഷ് ദേവന്ദ്രൻ, ആർ എസ് ആംബ്രിഷ്, ഖിലാൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. നേരത്തെ ടോസ് നേടി ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

content Highlights: under 19 worldcup; henil-patel takes fifer; usa all out just for 107 vs india

dot image
To advertise here,contact us
dot image