RO-KO യുടെയും ഗില്ലിന്റെയും പുറത്താകലുകൾ ആ ദിനം ഓർമിപ്പിച്ചു; ലോകകപ്പ് ഫൈനൽ ഓർമിപ്പിച്ച് മുൻ താരം

അഹമ്മദാബാദിൽ 2023ൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഏറ്റ് വാങ്ങിയ തോൽവി ക്രിക്കറ്റ് ആരാധകരെ വളരെയേറെ വേദനിപ്പിച്ചിരുന്നു

RO-KO യുടെയും ഗില്ലിന്റെയും പുറത്താകലുകൾ ആ ദിനം ഓർമിപ്പിച്ചു; ലോകകപ്പ് ഫൈനൽ ഓർമിപ്പിച്ച് മുൻ താരം
dot image

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരിക്കും നവംബർ 19, 2023. അഹമ്മദാബാദിൽ 2023ൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഏറ്റ് വാങ്ങിയ തോൽവി ക്രിക്കറ്റ് ആരാധകരെ വളരെയേറെ വേദനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരം ആ ഫൈനൽ ഓർമിപ്പിച്ചെന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർ പുറത്തായ രീതിയാണ് ചോപ്രയെ 2023 ഫൈനൽ ഓർമിപ്പിച്ചത്. ഓപ്പണർമാരായ രോഹിത് ശർമ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്നാമൻ വിരാട് കോഹ്ലി എന്നിവരെല്ലാം തന്നെ ന്യൂസിലാൻഡിനെതിരെ പുറത്തായ സമാനമായ രീതിയിലായിരുന്നു 2023 ലോകകപ്പ് ഫൈനല്ിലും പുറത്തായത്.

Also Read:

ശുഭ്മാൻ ഗിൽ പുറത്തായ രീതി നവംബർ 19 നെ ഓർമ്മിപിച്ചു, കാരണം അന്ന് അദ്ദേഹം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്തായത് സമാനമായ രീതിയിലാണ്. അദ്ദേഹം മാത്രമല്ല, രോഹിത് ശർമ എങ്ങനെയാണ് പുറത്തായത്? ഗ്ലെൻ മാക്‌സ്വെല്ലിന്റെ ബൗളിങ്ങിൽ അദ്ദേഹത്തെ ഡീപ്പിൽ ട്രാവിസ് ഹെഡ് കയ്യിലാക്കുകയായിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ ഹൈലൈറ്റുകൾ പോലെയായിരുന്നു ഈ വിക്കറ്റുകൾ.

പാറ്റ് കമ്മിൻസിന്റെ പന്തിൽ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ പന്ത് കൊണ്ട് ബൗൾഡായാണ് വിരാട് അന്ന് പുറത്തായത്. അതുപോലെ തന്നെയാണ് ക്രിസ് ക്ലാർക്കിന്റെ പന്തിൽ വിരാട് പുറത്തായത്. ഏകദേശം മൂന്ന് പുറത്താക്കലുകളും ഏതാണ്ട് ഒരുപോലെയായിരുന്നു. ഇത് നവംബർ 19-നെ ഓർമിപ്പിച്ചു, ആളുകൾ പറയുന്നത് പുരുഷന്മാർ മുന്നോട്ട് പോകുമെന്നാണ്. ഞങ്ങൾ മുന്നോട്ട് പോകാറില്ല. ഞങ്ങൾ സംസാരിക്കാറില്ല, പക്ഷേ ഇത് ഹൃദയത്തെ വേദനിപ്പിക്കുന്നു,' ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.

Content Highlights- Akash Chopra says India vs nZ second ODI reminded him 2023 wc finals

dot image
To advertise here,contact us
dot image