കളത്തിലിറങ്ങിയതും റെക്കോര്‍ഡ്; ചരിത്രനേട്ടത്തില്‍ ഗാംഗുലിയെ മറികടന്ന് വിരാട് കോഹ്‌ലി

കോഹ്‌ലിയുടെ കരിയറിലെ 309-ാം ഏകദിനമാണ് വഡോദരയില്‍ നടക്കുന്നത്

കളത്തിലിറങ്ങിയതും റെക്കോര്‍ഡ്; ചരിത്രനേട്ടത്തില്‍ ഗാംഗുലിയെ മറികടന്ന് വിരാട് കോഹ്‌ലി
dot image

ചരിത്രനേട്ടത്തിൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. വഡോദരയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിലാണ് കോഹ്‌ലി റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങുന്നതിന് മുമ്പ് തന്നെ കളത്തിലിറങ്ങിയതും ഒരു ചരിത്രനേട്ടം ഇന്ത്യയുടെ മുൻ ക്യാപ്റ്റനെ തേടിയെത്തുകയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ കളത്തിലിറങ്ങിയതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ അഞ്ചാമത്തെ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. കോഹ്‌ലിയുടെ കരിയറിലെ 309-ാം ഏകദിനമാണ് വഡോദരയില്‍ നടക്കുന്നത്. ഇതോടെ 308 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മറികടന്ന് അഞ്ചാമതെത്താന്‍ കോഹ്‌ലിക്ക് സാധിച്ചു.

Content Highlights: IND vs NZ, 1st ODI: Virat Kohli Creates History, Moves Past Sourav Ganguly's ODI Mark

dot image
To advertise here,contact us
dot image