

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രിയപ്പെട്ട താരം ശ്രേയസ് അയ്യർ. പരിക്കേറ്റ് വിശ്രമത്തിലിരിക്കുകയായിരുന്ന ശ്രേയസ് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുന്നത്. ഇപ്പോഴിതാ പരമ്പരയിലെ ആദ്യമത്സരത്തിനായി വഡോദരയിലെത്തിയ ശ്രേയസ് അയ്യരുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
വഡോദരയിലെ വിമാനത്താവളത്തിലെത്തിയ താരത്തെ കാണാനെത്തിയ ആരാധികയുടെ നായയുടെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ശ്രേയസ് അയ്യരുടെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ചശേഷം ഇന്ത്യൻ ടീമിനൊപ്പം ചേരാനായി വഡോദരയിലെത്തിയതാണ് ശ്രേയസ്. മാസ്‌ക് ധരിച്ചാണ് ശ്രേയസ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.
Dog tried to snatch Shreyas Iyer at the airport - he got surprised 😅
— Jara (@JARA_Memer) January 9, 2026
Sarpanch saab just returned fit — PLEASE protect him at all costs🙏😎 pic.twitter.com/TxtBRw9OlC
തന്റെ അടുത്തെത്തിയ കുട്ടി ആരാധികയ്ക്ക് ശ്രേയസ് ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തു. തൊട്ടടുത്ത് വളർത്തുനായയുമായി മറ്റൊരു ആരാധികയുണ്ടായിരുന്നു. നായയെ കണ്ടതും വാത്സല്യപൂർവം തലോടാൻ ശ്രമിക്കുകയായിരുന്നു ശ്രേയസ്. എന്നാൽ നായ കടിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. കൈ പെട്ടെന്ന് വലിച്ചതുകൊണ്ടുമാത്രമാണ് ശ്രേയസ് നായയുടെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കടിയില്‍ നിന്ന് രക്ഷപ്പെട്ട ശ്രേയസ് ഓട്ടോഗ്രാഫ് ഒപ്പിട്ടുനല്‍കാൻ നില്‍ക്കാതെ നടന്നുപോവുകയും ചെയ്തു.
Content Highlights: Shreyas Iyer almost got bitten by a fan's dog at the airport just before his ODI return