

കഴിഞ്ഞ ഒറു വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ സെൻസേഷൻ താരമാണ് 14 വയസ്സുകരനായ വൈഭവ് സൂര്യവംശി. ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഇതിനകം നിരവധി റെക്കോഡുകൾ സ്വന്തമാക്കാൻ വൈഭവിന് സാധിച്ചിട്ടുണ്ട്. ഇപ്പെഴിതാ ഏറ്റവും പുതിയ റെക്കോർഡിലൂടെ പാകിസ്താൻ ഇതിഹാസം ബാബർ അസമിനെ മറികടന്നിരിക്കുകയാണ് വൈഭവ്.
16 വയസ്സിന് മുമ്പ് ഏറ്റവും കൂടുതൽ ന്താരാഷ്ട്ര യൂത്ത് ഏകദിന സെഞ്ചുറി നേടിയ താരമെന്ന നേട്ടമാണ് കൈവരിച്ചത്.
ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയതോടെയാണ് ചരിത്രനേട്ടം. 74 പന്തിൽ നിന്ന് 127 റൺസ് നേടിയ സൂര്യവംശി പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങളും നേടി.
യൂത്ത് ഏകദിന ക്രിക്കറ്റിൽ സൂര്യവംശിയുടെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. 16 വയസ്സിന് മുമ്പ് രണ്ട് സെഞ്ചുറികളാണ് ബാബർ അസമിന്റെ പേരിലുള്ളത്. 16-ാം ജന്മദിനം ആഘോഷിക്കുന്നതിന് മുമ്പ് യൂത്ത് ഏകദിന ക്രിക്കറ്റിൽ ഇതുവരെ ആറ് പേർ മാത്രമാണ് സെഞ്ചുറി നേടിയത്.
14ാം വയസ്സിൽ ഇന്ത്യ അണ്ടർ-19 ടീമിനെ നയിച്ച് വിദേശത്ത് ഏകദിന പരമ്പര തൂത്തുവാരുകയെന്ന അപൂർവ നേട്ടത്തിനും സൂര്യവംശി അർഹനായി. യൂത്ത് ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും സ്വന്തമാക്കി. പാകിസ്താൻ താരം ബാസിദ് ഖാന്റെ 1998 ലെ റെക്കോഡ് (16 വയസ്സ്, 294 ദിവസം) മറികടന്നു.
Content Highlights: Vaibhav Suryvanshi broke Babar Azam Record