

ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ട കടുത്ത മൂടൽമഞ്ഞ് കാരണം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ചില എമിറേറ്റ്സ് വിമാനങ്ങൾ വൈകി. ചൊവ്വാഴ്ച പുലർച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് റോഡ്-വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ദുബായിലെയും ഷാർജയിലെയും ചിലയിടങ്ങളിൽ കാഴ്ചപരിധി നൂറ് മീറ്ററുകളായി കുറഞ്ഞു.
വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി വെബ്‌സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാൻ എമിറേറ്റ്സ് വിമാനക്കമ്പനി യാത്രക്കാർക്ക് നിർദ്ദേശം നൽകി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എമിറേറ്റ്സ് അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അതിനാലാണ് ചില വിമാനങ്ങൾ വൈകുന്നതെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
അതിനിടെ, കനത്ത മൂടൽമഞ്ഞ് കാരണം ഷാർജ വിമാനത്താവളത്തിൽ കുറഞ്ഞത് 28 വിമാനങ്ങൾ വൈകിയതായി റിപ്പോർട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും എയർ അറേബ്യ വിമാനങ്ങളാണ്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളുടെ ചില സർവീസുകളും പുനക്രമീകരിച്ചിട്ടുണ്ട്.
Content Highlights: Heavy fog has caused significant disruptions at Dubai Airport, with several flights delayed and some diverted to other airports. On February 22, 2026, thick fog reduced visibility to under 200 meters, impacting vital routes to Dubai International Airport (DXB) and Abu Dhabi International Airport