

വൈഭവ് സൂര്യവംശിക്ക് പിന്നാലെ തർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം ആരോൺ ജോർജ്. 99 പന്തിൽ 16 ഫോറുകൾ അടക്കം 114 റൺസുമായി ക്രീസിലുണ്ട്. 11 റൺസുമായി വേദാന്ത് ത്രിവേദിയാണ് ആരോണിന് കൂട്ടിനുള്ളത്. 74 പന്തിൽ 127 റൺസ് നേടിയാണ് വൈഭവ് പുറത്തായത്. പത്ത് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
നിലവിൽ 32 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ മത്സരം കൂടി വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ലക്ഷ്യത്തിലാണ് ഇന്ത്യ.
Content Highlights- aaron george century vs southafrica after vaibhav century