

അബുദബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണസംഖ്യ അഞ്ച് ആയി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു. മാതാപിതാക്കളും മറ്റൊരു കുട്ടിയും അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ അബുദബിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങിയത്. എട്ട് വയസ് മാത്രം പ്രായമുള്ള അസാം ബിന്‍ അബ്ദുല്ലത്തീഫിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
അസാമിന്റെ സഹോദരങ്ങളായ അഷാസ്, അമ്മാര്‍, അയാഷ് എന്നിവരും ഇവരുടെ ഹൗസ് മെയ്ഡ് ആയിരുന്ന ബുഷ്‌റയും ഇന്നലെ തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ മാതാപിതാക്കളായ അബ്ദുല്‍ ലത്തീഫ്, റുക്‌സാന എന്നിവരും മറ്റൊരു കുട്ടിയും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യുഎഇയില്‍ തന്നെ കബറടക്കും.
അതിനിടെ കുട്ടികള്‍ക്കൊപ്പം അപകടത്തില്‍ ജീവന്‍ നഷ്ടമായ മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്‌റയുടെ മൃതദേഹം വൈകുന്നേരത്തോടെ കേരളത്തിലേക്ക് കൊണ്ട് പോയി. ദുബായില്‍ താമസിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ കുടുംബം പ്രസിദ്ധമായ ലിവ ഫെസ്റ്റിവര്‍ കണ്ട് മടങ്ങുമ്പോഴായാരുന്നു അപകടം. അബുദബി-ദുബായ് റോഡില്‍ ഷഹാമക്ക് ഇവര്‍ സഞ്ചരിച്ച നിസാന്‍ പട്രോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിയികുകയായിരുന്നു.
Content Highlights: The death toll from a vehicle accident in Abu Dhabi has risen to five, with a child passing away today. The tragic incident has sparked concern, and authorities are continuing their investigation into the cause of the accident. This marks a devastating toll from the road crash, with multiple fatalities including the child.