ആര്‍സിബിക്ക് വലിയ തിരിച്ചടി; ഡബ്ല്യുപിഎല്ലില്‍ എല്ലീസ് പെറി കളിക്കില്ല, പകരക്കാരിയെ പ്രഖ്യാപിച്ചു

2024ല്‍ ആര്‍സിബിയെ ഡബ്ല്യുപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കാണ് എല്ലീസ് പെറി വഹിച്ചത്

ആര്‍സിബിക്ക് വലിയ തിരിച്ചടി; ഡബ്ല്യുപിഎല്ലില്‍ എല്ലീസ് പെറി കളിക്കില്ല, പകരക്കാരിയെ പ്രഖ്യാപിച്ചു
dot image

വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് കനത്ത തിരിച്ചടി. ഓസ്ട്രേലിയയുടെ സൂപ്പർതാരം എല്ലീസ് പെറി ടൂര്‍ണമെന്റില്‍ നിന്നും പിന്‍വാങ്ങി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഡബ്യുപിഎല്ലില്‍ പങ്കെടുക്കാനാവില്ലെന്ന് പെറി ആർ‌സിബിയെ അറിയിച്ചിരിക്കുകയാണ്. 2024ല്‍ ആര്‍സിബിയെ ഡബ്ല്യുപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കാണ് എല്ലീസ് പെറി വഹിച്ചത്.

പെറിക്ക് പകരക്കാരിയായി ഇന്ത്യന്‍ താരമായ സയാലി സത്ഗാരെയെ 30 ലക്ഷം രൂപയ്ക്ക് ആര്‍സിബി ടീമിലെത്തിച്ചു. ഡബ്യുപിഎല്ലില്‍ 972 റണ്‍സും 14 വിക്കറ്റുകളും നേടിയിട്ടുള്ള എല്ലിസ് പെറിയുടെ അഭാവം ആർസിബിക്ക് വലിയ നഷ്ടം തന്നെയായിരിക്കും.

എല്ലിസ് പെറിക്ക് പുറമെ ഓസീസ് യുവതാരമായ അന്നബെല്‍ സതര്‍ലന്‍ഡും വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്. സതര്‍ലന്‍ഡിന് പകരം ഓസീസ് സ്പിന്നറായ അലാന കിംഗിനെ ഡല്‍ഹി ടീമിലെത്തിച്ചു. യുപി വാരിയേഴ്‌സിന്റെ പേസര്‍ താരാ നോറിസും പിന്മാറിയിരുന്നു. താരാ നോറിസിന് പകരം ചാര്‍ലി നോട്ടിനെയാണ് യുപി തട്ടകത്തിലെത്തിച്ചത്.

Content Highlights: Big Blow for Royal Challengers Bengaluru, Ellyse Perry withdraw from WPL 2026 for personal reasons

dot image
To advertise here,contact us
dot image