ടി 20 ടീമിന് പിന്നാലെ ഏകദിന ടീമിലും സ്ഥാനമുറപ്പിക്കാൻ ഇഷാൻ കിഷൻ; പഴറ്റിയത് ആരും ചിന്തിക്കാത്ത തന്ത്രം!

ഏകദിന ടീമിലും സ്ഥാനമുറപ്പിക്കാൻ പുതിയ നീക്കവുമായി യുവതാരം ഇഷാൻ കിഷാൻ.

ടി 20 ടീമിന് പിന്നാലെ ഏകദിന ടീമിലും സ്ഥാനമുറപ്പിക്കാൻ ഇഷാൻ കിഷൻ; പഴറ്റിയത് ആരും ചിന്തിക്കാത്ത തന്ത്രം!
dot image

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടാം കീപ്പറായി സ്ഥാനം സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന ടീമിലും സ്ഥാനമുറപ്പിക്കാൻ പുതിയ നീക്കവുമായി യുവതാരം ഇഷാൻ കിഷാൻ.

വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ കര്‍ണാടകക്കെതിരെ ജാര്‍ഖണ്ഡിനായി ആറാമനായെത്തിയാണ് ഇഷാൻ 33 പന്തിലാണ് സെഞ്ച്വറി നേടിയത്. ആകെ 39 പന്തുകൾ മാത്രം നേരിട്ട താരം ഏഴ് സിക്‌സറും 14 ഫോറുകളും അടക്കം 125 റൺസാണ് നേടിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിന്റെ ഫൈനലിലെ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെയായിരുന്നു അത്. സയ്യിദ് മുഷ്താഖ് അലിയിൽ ഈ സീസണിൽ 517 റൺസുമായി ടോപ് സ്കോററായതിന്റെ മികവിലാണ് ജിതേഷ് ശർമയെ മറികടന്ന് ടി 20 ടീമിലെത്തിയത്.

ഇനി ഏകദിന ടീമില്‍ കൂടി തിരിച്ചെത്തുകയാണ് 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച കിഷന്‍റെ ലക്ഷ്യം. അതിനായി കൂടുതൽ കരുതലോടെയാണ് കിഷന്‍റെ ഓരോ നീക്കവും.

ടി20യിൽ നിന്ന് വിജയ് ഹസാരെ ട്രോഫിയിലേക്ക് എത്തിയപ്പോൾ ഇഷാൻ കിഷൻ ക്രീസിലെത്തിയത് ആറാമനായായിരുന്നു. ഓപ്പണിംഗിൽ മാത്രമല്ല, ഏകദിനങ്ങളിലും ടി20യിലും ഫിനിഷറായും തനിക്ക് ശോഭിക്കാൻ കഴിയുമെന്ന് സെലക്ടർമാറെ അറിയിക്കുക കൂടിയായിരുന്നു ഈ പൊസിഷൻ മാറ്റത്തിലൂടെ ഇഷാൻ.

ഏകദിന ടീമില്‍ കെ എൽ രാഹുലും ടി20 ടീമില്‍ സഞ്ജു സാംസണും ഒന്നാം കീപ്പറായി ടീമിലിടം ഉറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏത് റോളിലും തിളങ്ങാന്‍ തനിക്കാവുമെന്ന വ്യക്തമായ സന്ദേശം കൂടിയായിരുന്നു കിഷന്‍ ഇന്നലെ നൽകിയത്. വലംകൈയൻമാർ കൂടുതലുള്ള ഏകദിന നിറഞ്ഞ ബാറ്റിംഗ് നിരയിൽ ഇടംകൈയനായി ഇടംപിടിക്കുകയാണ് ഇഷാന്‍റെ ലക്ഷ്യം.


Content Highlights: ishan kishan comeback no only in to t20, also ino odi cricket

dot image
To advertise here,contact us
dot image