'കുള്ളൻ പരാമർശത്തിൽ ബുംറയും പന്തും അന്നേ മാപ്പുപറഞ്ഞിരുന്നു;' വെളിപ്പെടുത്തി ടെംബ ബാവുമ

അന്ന് സംഭവിച്ച കാര്യങ്ങളെ പ്രചോദനമായി എടുക്കാനാണു താൽപര്യമെന്നും ആരോടും വിദ്വേഷമില്ലെന്നും ബാവുമ പറഞ്ഞു

'കുള്ളൻ പരാമർശത്തിൽ ബുംറയും പന്തും അന്നേ മാപ്പുപറഞ്ഞിരുന്നു;' വെളിപ്പെടുത്തി ടെംബ ബാവുമ
dot image

തന്നെ കുള്ളൻ എന്ന് വിളിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുംറയും റിഷഭ് പന്തും തന്നോട് അന്നേ മാപ്പു പറഞ്ഞതായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. അന്ന് സംഭവിച്ച കാര്യങ്ങളെ പ്രചോദനമായി എടുക്കാനാണു താൽപര്യമെന്നും ആരോടും വിദ്വേഷമില്ലെന്നും ബാവുമ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2–0ന് വിജയിച്ചിരുന്നു.

ഒന്നാം ടെസ്റ്റിന് ശേഷം റിഷഭ് പന്തും ജസ്പ്രീത് ബുംറയും എന്റെ അടുത്തുവന്ന് മാപ്പു പറഞ്ഞതാണ്. പക്ഷേ ആ സമയത്ത് അത് എന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. പിന്നീട് ദക്ഷിണാഫ്രിക്കൻ ടീമിന്റെ മീഡിയ മാനേജരുമായി എനിക്കു സംസാരിക്കേണ്ടിവന്നു. പക്ഷേ ഗ്രൗണ്ടിൽവച്ചു പറഞ്ഞ കാര്യം ഞാൻ മറക്കില്ല. അതു നമ്മുടെ പ്രചോദനത്തിനുള്ള ഇന്ധനമാക്കി മാറ്റണം, ബാവുമ വ്യക്തമാക്കി.

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനി‍ടയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തും പേസർ ജസ്പ്രീത് ബുംറയും സംസാരിക്കുന്നതിനിടെയാണു ‘കുള്ളൻ’ എന്ന വാക്ക് ഉപയോഗിച്ചത്. സ്റ്റംപ് മൈക്കാണ് പന്തിന്റെയും ബുംറയുടേയും സംസാരം പിടിച്ചെടുത്തത്.

മത്സരത്തിനിടെ ബുംറയുടെ പന്ത് ബാവുമയുടെ കാലിൽത്തട്ടിയിരുന്നു. റിവ്യൂ എടുക്കണമെന്ന് ബുംറ പറഞ്ഞപ്പോൾ ഉയരം കൂടുതലാണെന്ന് പന്ത് മറുപടിനൽകി. ഇതിന് മറുപടിയായി ബവുമ കുള്ളനായത് കൊണ്ട് കുഴപ്പമുണ്ടാകില്ലെന്നാണ്.

കുള്ളനാണെങ്കിലും പാഡില്‍ തട്ടുമ്പോള്‍ പന്ത് നല്ല ഉയരത്തിലായിരുന്നുവെന്ന്‌ പന്ത് മറുപടി നൽകുന്നുണ്ട്. തുടർന്ന് ബുംറ റിവ്യൂ ആവശ്യപ്പെടാതെ ബൗളിങ് എൻഡിലേക്ക് മടങ്ങുകയുംചെയ്തു. ഈ പരാമർശമാണ് പിന്നീട് വിവാദമായത്.

Content Highlights: 'Pant and Bumrah came and apologised': Bavuma reveals on 'Bauna' remark

dot image
To advertise here,contact us
dot image