

വിജയ് ഹസാരെ ട്രോഫിയുടെ ആദ്യ ദിനം തന്നെ സെഞ്ച്വറി മഴയായിരുന്നു. രോഹിത് ശർമ, വിരാട് കോഹ്‌ലി അടക്കമുള്ള സീനിയർ താരങ്ങളും വൈഭവ് അടക്കമുള്ള കൗമാര താരങ്ങൾ വരെ സെഞ്ച്വറികളുടെ മാലപ്പടക്കം തീർത്തു.
36 പന്തിൽ സെഞ്ച്വറി തീർത്ത് ബീഹാറിനായി വൈഭവ് സൂര്യവംശിയാണ് ആദ്യം തുടങ്ങിയത്, വൈഭവിന്‍റെ റെക്കോര്‍ഡിന് ഒരു മണിക്കൂര്‍ പോലും ആയുസുണ്ടായില്ല. കര്‍ണാടകക്കെതിരായ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ ഇന്ത്യൻ താരം കൂടിയായ ഇഷാന്‍ കിഷനെ സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് വെറും 33 പന്തുകളായിരുന്നു.
ഇതോടെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അൻമോല്‍പ്രീത് സിംഗിന്‍റെ പേരിലുള്ള ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡ് ഇഷാൻ കിഷന്‍ സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ഫൈനലില്‍ സെഞ്ചുറി നേടിയ ഇഷാന്‍ അവിടെ നിര്‍ത്തിയേടത്തുനിന്നാണ് വിജയ് ഹസാരെയില്‍ തുടങ്ങിയത്.
ഇഷാന്‍റെ റെക്കോര്‍ഡിന് പക്ഷെ മിനിറ്റുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. അരുണാചലിനെതിരെ വൈഭവ് സൂര്യവന്‍ഷി സെഞ്ചുറി നേടിയ അതേ മത്സരത്തില്‍ ബിഹാറിനായി അഞ്ചാം നമ്പറില്‍ ബാറ്റിംനിറങ്ങിയ ക്യാപ്റ്റൻ സാക്കിബുള്‍ ഗാനി 32 പന്തില്‍ സെഞ്ചുറി നേടി ഇഷാന്‍ കിഷന്‍റെ റെക്കോര്‍ഡും തകര്‍ത്തു. 12 സിക്സും ഫോറും അടങ്ങുന്നതായിരുന്നു സാക്കിബുള്‍ ഗാനിയുടെ ഇന്നിംഗ്സ്.
മത്സരത്തില്‍ ആയുഷും(56 പന്തില്‍ 116) ബിഹാറിനിയാ സെഞ്ചുറി നേടിയപ്പോള്‍ ടീം സ്കോര്‍ വിജയ് ഹസാരെയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലായ 574 റണ്‍സിലെത്തി.
Content Highlights: Vijay Hazare Trophy, century records for ishan kishan , sakibul gani, vaibhav suryavanshi