ബാറ്റ് കൊണ്ട് വിഷ്ണുവും രോഹനും; പന്ത് കൊണ്ട് അപരാജിതും; ത്രിപുരക്കെതിരെ കേരളത്തിന് കൂറ്റൻ ജയം

വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് ജയം.

ബാറ്റ് കൊണ്ട് വിഷ്ണുവും രോഹനും; പന്ത് കൊണ്ട് അപരാജിതും; ത്രിപുരക്കെതിരെ കേരളത്തിന് കൂറ്റൻ ജയം
dot image

വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് ജയം. 145 റണ്‍സിന്റെ തകർപ്പൻ ജയമാണ് കേരളം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനെത്തിയ ത്രിപുര 36.5 ഓവറില്‍ 203ന് എല്ലാവരും പുറത്തായി.

62 പന്തില്‍ 102 റണ്‍സ് നേടിയ വിഷ്ണു വിനോദും 92 പന്തിൽ നിന്ന് 11 ഫോറുകളും 3 സിക്സറുമടക്കം 94 റൺസെടുത്ത രോഹൻ കുന്നുമ്മലുമാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

അഞ്ച് വിക്കറ്റ് നേടിയ ബാബ അപരാജിതാണ് ത്രിപുരയെ തകര്‍ത്തത്. 67 റണ്‍സ് നേടിയ ശ്രിദം പോളാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. പോളിന് പുറമെ തേജസ്വി ജയ്‌സ്വാളിന് (59 പന്തില്‍ 40) മാത്രമാണ് ത്രിപുര നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.

Content Highlights:‌Vishnu and rohan with baKerala hits big win Vijay Hazare Trophy

dot image
To advertise here,contact us
dot image