

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിർത്തിയയിടത്ത് നിന്നും വീണ്ടും തുടങ്ങി സൂപ്പർ താരം വിരാട് കോഹ്‌ലി. ആന്ധ്രാപ്രദേശിനെതിരെ ഡൽഹിക്കായി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനിറങ്ങിയ താരം 85 പന്തിൽ സെഞ്ച്വറി നേടി. താരത്തിന്റെ 58-ാം ലിസ്റ്റ് എ സെഞ്ച്വറി കൂടിയായിരുന്നു ഇത്. താരമിപ്പോഴും ക്രീസിലുണ്ട്.
മത്സരത്തിൽ പ്രിയാൻഷ് ആര്യ ഡൽഹിക്കായി 74 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആന്ധ്രപ്രദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇതുവരെ 30 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടിയിട്ടുണ്ട്.
മറ്റൊരു മത്സരത്തിൽ രോഹിത് ശര്‍മയും സെഞ്ച്വറി നേടി. സിക്കിമിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയാണ് രോഹിത്തിന്റെ നേട്ടം.
ആദ്യം ബാറ്റ് ചെയ്ത സിക്കിം മുംബൈക്ക് 237 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഓപ്പണറായി എത്തിയ രോഹിത് ശര്‍മ സെഞ്ച്വറി നേടി. 61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. ആദ്യ 29 പന്തിൽ തന്നെ അർധ സെഞ്ച്വറി പിന്നിട്ട താരം ആദ്യ പന്ത് മുതൽ വെടിക്കെട്ടാണ് നടത്തിയത്. 12 ഫോറും എട്ട് സിക്സും പറത്തിയ രോഹിത് 93 പന്തില്‍ 155 റണ്‍സുമായി ക്രീസിലുണ്ട്.
Content Highlights: