

വിജയ് ഹാസാരെ ട്രോഫിയിൽ അരുണാചൽ പ്രാദേശിനെതിരെ ബിഹാറിന് 397 റൺസിന്റെ കൂറ്റൻ ജയം. ബിഹാർ ഉയർത്തിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് എന്ന കൂറ്റൻ ടോട്ടൽ പിന്തുടർന്ന അരുണാചൽ പ്രദേശ് 177 റൺസിന് ഓൾ ഔട്ടായി.
വൈഭവ് സൂര്യവംശി അടക്കം മൂന്ന് താരങ്ങളുടെ സെഞ്ച്വറികളാണ് ബിഹാറിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശി റെക്കോർഡുകൾ ഭേദിക്കുന്ന പ്രകടനമാണ് റാഞ്ചിയിൽ കാഴ്ചവെച്ചത്.
വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്സിന് പുറമെ ആയുഷ് ലോഹരുക്ക 56 പന്തിൽ 116 റൺസ് അടിച്ചെടുത്തു. പിന്നാലെ 40 പന്തിൽ 128 റൺസ് സ്വന്തമാക്കി ക്യാപ്റ്റൻ സാക്കിബുല്‍ ഗാനിയും അരുണാചലിനെതിരെ ഹിമാലയൻ ടോട്ടൽ നേടാൻ ബിഹാറിനെ സഹായിക്കുകയും ചെയ്തു.
Content Highlights: three players with century; big win for bihar vs arunachal in vijay hazzare trophy