മസ്കത്ത് ഹരിപ്പാട് പ്രവാസി അസോസിയേഷൻ്റെ സം​ഗീത കലാസന്ധ്യ; മാലേയം 2025 നടന്നു

മസ്കത്ത് മൂവി മേക്കേഴ്സിന്റെ റിലീസ് ചെയ്യാനിരിക്കുന്ന 'ഡോസ്' എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.

മസ്കത്ത് ഹരിപ്പാട് പ്രവാസി അസോസിയേഷൻ്റെ സം​ഗീത കലാസന്ധ്യ; മാലേയം 2025 നടന്നു
dot image

മസ്കത്തിലെ ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ (ഹാപ്പ) മാലേയം-2025 എന്ന സംഗീത കലാസന്ധ്യ അൽഫലാജ് ഹാളിൽ നടന്നു. മലയാളത്തിന്റെ പ്രിയ കവി വയലാർ ശരത് ചന്ദ്രവർമ മുഖ്യാതിഥിയായെത്തിയ പരിപാടിയിൽ പിന്നണി ഗായകൻ മധുബാലകൃഷ്ണനും ഒപ്പം മ്യൂസിഷൻ സുമേഷ് കൂട്ടിക്കലും മറ്റും കലാകാരും അണിനിരന്ന മാലേയത്തിൽ ഹാപ്പയിലെ അംഗങ്ങൾ അണിയിച്ചൊരുക്കിയ മയൂരസന്ദേശം എന്ന പരിപാടിയും ശ്രദ്ധനേടി.

മലയാളത്തിന്റെ പ്രിയ നടൻ പ്രേംകുമാറും പ്രത്യേക അതിഥിയായി എത്തി. ഏഷ്യൻ അറേബ് ചേംബർ ഓഫ് കൊമേഴ്സ് ബോർഡ്‌ മെമ്പർ - സന്തോഷ്‌ ഗീവർ, ഡോ. തോമസ് മംഗലപ്പള്ളി തുടങ്ങിയവരെ ആദരിച്ചു. മസ്കത്ത് മൂവി മേക്കേഴ്സിന്റെ റിലീസ് ചെയ്യാനിരിക്കുന്ന 'ഡോസ്' എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.

പ്രസിഡന്റ് കൈലാസ് നായർ, ബിനീഷ് സി ബാബു, വിമൽ, വനിതാ കോർഡിനേറ്റേഴ്‌സ് സജിത വിനോദ്, സുനില പ്രവീൺ, പ്രോഗ്രാം കോർഡിനേറ്റർ അജി ഹരിപ്പാട്, കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Content Highlights: Muscat Haripad Pravasi Association held a musical evening Malayam-2025

dot image
To advertise here,contact us
dot image