ഇഷാന് മലയാളി താരത്തിന്റെ മറുപടി; ദേവ്ദത്തിന്റെ സെഞ്ച്വറിയിൽ ജാർഖണ്ഡിന്റെ 413 റണ്‍സ് മറികടന്ന് കർണാടക

വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ കര്‍ണാടകയ്ക്ക് അവിശ്വസനീയ ജയം.

ഇഷാന് മലയാളി താരത്തിന്റെ മറുപടി; ദേവ്ദത്തിന്റെ സെഞ്ച്വറിയിൽ ജാർഖണ്ഡിന്റെ 413 റണ്‍സ് മറികടന്ന് കർണാടക
dot image

വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ കര്‍ണാടകയ്ക്ക് അവിശ്വസനീയ ജയം. ജാർഖണ്ഡ് ഉയർത്തിയ 413 റണ്‍സ് വിജയലക്ഷ്യം കര്‍ണാടക 47.3 ഓവററില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.

118 പന്തില്‍ 147 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്‌സാണ് വിജയം സമ്മാനിച്ചത്. മായങ്ക് അഗര്‍വാള്‍ (34 പന്തില്‍ 54), അഭിനവ് മനോഹര്‍ (32 പന്തില്‍ 56) എന്നിവരുടെ ഇന്നിംഗ്‌സുകളും വിജയത്തില്‍ നിര്‍ണായകമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ജാര്‍ഖണ്ഡ് ഇഷാന്‍ കിഷന്റെ (39 പന്തില്‍ 125) വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സെടുത്തത്. കിഷന് പുറമെ വിരാട് സിംഗ് (68 പന്തില്‍ 88), കുമാര്‍ കുശാഗ്ര (47 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സുകളും ജാര്‍ഖണ്ഡിന് തുണയായി.

Content Highlights:‌ devdutt century ; second-highest List A run chase; karnataka beat jharkhand

dot image
To advertise here,contact us
dot image