'കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ പിടിക്കാൻ എംഎസ്എഫ് പയറ്റിയ അതേ തന്ത്രമാണ് തദ്ദേശത്തില്‍ ലീഗ് എടുത്തത്'

മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് ഇ അഫ്സല്‍

'കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ പിടിക്കാൻ എംഎസ്എഫ് പയറ്റിയ അതേ തന്ത്രമാണ് തദ്ദേശത്തില്‍ ലീഗ് എടുത്തത്'
dot image

മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് ഇ അഫ്സല്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരിച്ചുപിടിക്കാൻ എംഎസ്എഫ് പയറ്റിയ അതേ തന്ത്രമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പൊതുവെയും മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നടന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

സംഘപരിവാർ രാജ്യം ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കിടയിൽ, വിശിഷ്യാ മുസ്ലിങ്ങൾക്കിടയിലുള്ള അരക്ഷിതാവസ്ഥയെ മുതലെടുത്താണ് അവരിതെല്ലാം ചെയ്യുന്നതെന്നും ഇ അഫ്സല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. വർഗീയതയുടെ അവസാന കാർഡും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ എടുത്തതിന് യുഡിഎഫുകാരോട് നന്ദിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇ അഫ്സലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

തങ്ങളുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരിച്ചുപിടിക്കാൻ എംഎസ്എഫ് പയറ്റിയ അതേ തന്ത്രമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പൊതുവെയും മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നടന്നത്. സകലതിനെയും മതവത്കരിക്കുക, പിന്നീടതിനെ വർഗീയവത്കരിക്കുക എന്നതാണ് പദ്ധതി.

സംഘപരിവാർ രാജ്യം ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കിടയിൽ, വിശിഷ്യാ മുസ്ലിങ്ങൾക്കിടയിലുള്ള അരക്ഷിതാവസ്ഥയെ മുതലെടുത്താണ് അവരിതെല്ലാം ചെയ്യുന്നത്.

സൂക്ഷ്മതലത്തിലും, സ്ഥൂലതലത്തിലും വർഗീയത പ്രചരിപ്പിക്കപ്പെട്ടു. എസ്ഐആർ പ്രക്രിയ ഇടത് സർക്കാരിൻ്റെ അജണ്ടയാണെന്ന് വോട്ടർമാരെ പറഞ്ഞ് പഠിപ്പിക്കുന്ന ലീഗ് പ്രവർത്തകരുടെ വീഡിയോ ഇതിനോടകം ലോകം കണ്ട് കഴിഞ്ഞല്ലോ.

വോട്ടർ പട്ടികയെ വർഗീയവത്ക്കരിക്കുന്ന സംഘപരിവാർ അജണ്ടയെ, മറ്റൊരു തലത്തിൽ വർഗീയവത്ക്കരിച്ചാണ് ഇവർ താത്കാലിക നേട്ടം കൊയ്തത്. പള്ളി പൊളിക്കാൻ വരുന്നേ എന്ന വ്യാജ പ്രചരണവും, ഓൻ ഹിന്ദുവാണ് ഓന് വോട്ട് കൊടുക്കരുത് എന്ന പ്രചരണവുമെല്ലാം പുറത്ത് വന്നല്ലോ. ഇതിനെ സംബന്ധിച്ച് എന്തെങ്കിലും ഒരു പ്രതികരണം മുസ്ലിം ലീഗ് നേതാക്കൾ ഇതുവരെ നടത്തിയോ?

പക്ഷേ, ഇതല്ലല്ലോ ക്ലൈമാക്സ്, ഇതിനൊരു ആൻ്റി ക്ലൈമാക്സ് ഉണ്ട്. എംഎസ്എഫിന്‍റെ വർഗീയ അജണ്ടയെ തുറന്ന് കാണിച്ചാണ് എസ്എഫ്ഐ നഷ്ടപ്പെട്ട ക്യാമ്പസുകൾ ഓരോന്നും തിരിച്ചുപിടിച്ചത്. അങ്ങനെയാണ് മലപ്പുറം ജില്ലയിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണം മുപ്പതിൽ നിന്ന് അറുപതിൽ എത്തിയത്. നഷ്ടപ്പെട്ട കുസാറ്റ് തിരിച്ചുപിടിച്ചത്, നഷ്ടപ്പെട്ട ആരോഗ്യ സർവകലാശാല ജനറൽ കൗൺസിൽ തിരിച്ചു പിടിച്ചത്.

വർഗ്ഗീയതയും, വംശീയതയും ശക്തിപ്രാപിച്ചാൽ ആദ്യം നഷ്ടം സംഭവിക്കുക കമ്മ്യൂണിസ്റ്റുകാർക്കും, ഇടതുപക്ഷത്തിനും തന്നെയാണ്, തർക്കമില്ല. പക്ഷേ ആ വർഗീയതയുടെ തലമണ്ടക്കടിച്ച് ഒരു വരവുണ്ട്. ഇടതുപക്ഷ, മതനിരപേക്ഷ ശക്തികളുടെ നല്ല ഒന്നാംതരം പെട്ടിവരവ്. യുഡിഎഫുകാരോട് ഒരു കാര്യത്തിന് നന്ദിയുണ്ട്. വർഗീയതയുടെ അവസാന കാർഡും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ എടുത്തതിന്, നിയമസഭയ്ക്ക് വേണ്ടി ബാക്കി വെക്കാഞ്ഞതിന്.

dot image
To advertise here,contact us
dot image