

യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയരുമ്പോഴും വിപണിയെ അത് കാര്യമായി ബാധിച്ചിട്ടില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍. ഭാവിയിലേക്കുളള നിക്ഷേപമെന്ന നിലയില്‍ ഭൂരിഭാഗം പ്രവാസികളും സ്വര്‍ണത്തെ കാണുന്നതാണ് ഇതിന് പ്രധാന കാരണം. ഒപ്പം വിലക്കുറവിൽ ലഭിക്കുന്ന ഭാരം കുറഞ്ഞ സ്വർണം വാങ്ങാനും ആളുകൾ ഇഷ്ടപ്പെടുന്നു. എന്നാൽ ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ടെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറെ നാളുകളായി യുഎഇയില്‍ സ്വര്‍ണ വില കുതിച്ചുയരുകയാണ്. ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായി. റെക്കോര്‍ഡ് വിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.
അതിനിടെ തുടര്‍ച്ചയായുണ്ടാകുന്ന വില വര്‍ധന സ്വര്‍ണ വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. ഭാവിയില്‍ ഇനിയും വിലവര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ മികച്ച നിക്ഷേപമെന്ന നിലയാണ് പലരും സ്വര്‍ണത്തെ കാണുന്നതെന്ന് യുഎഇയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്‌ക മൊമന്റ്‌സ് ജുവലറി ചെയര്‍മാന്‍ നിഷിന്‍ തസ്ലിം പറയുന്നത്.
വില വര്‍ദ്ധനവ് വിപണിയെ ബാധിച്ചിട്ടില്ലെങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ട്. ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. ഇവയ്ക്ക് വിലക്കുറവുണ്ടെന്നതാണ് ആളുകളെ ആകർഷിക്കുന്നത്. ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ച് രാജ്യത്തെ ജുവലറികളും സ്‌റ്റോക്കില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളും ജുവലറികള്‍ ലഭ്യമാക്കുന്നുണ്ട്. ആഗോള വിപണയിലെ മാറ്റങ്ങളാണ് യുഎഇയിലെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.
Content Highlights: UAE Gold Market Resilient Despite Record Price Surge