'വാ മച്ചി..വാ തൂക്ക്ഡാ ഇവനെ'; വരുണിനോട് സഞ്ജു; വീഡിയോ വൈറൽ

യാന്‍സന്‍ തുടര്‍ച്ചയായി വരുണിനെ സിക്സിന് പറത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ ഡയലോഗ്

'വാ മച്ചി..വാ തൂക്ക്ഡാ ഇവനെ'; വരുണിനോട് സഞ്ജു; വീഡിയോ വൈറൽ
dot image

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 30 റണ്‍സിന്‍റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര 3-1ന് സ്വന്തമാക്കാനും ആതിഥേയർക്കായി.

വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതിനാൽ ആദ്യമായി പരമ്പരയിൽ ഇലവനിലെത്തിയ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 22 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 37 റണ്‍സ് നേടിയാണ് ബാറ്റ് കൊണ്ട് തിളങ്ങിയത്.

വിക്കറ്റിന് പിറകിൽ രണ്ട് നിർണായക ക്യാച്ചും ഒരു ഡി ആർ എസും സഞ്ജു ബ്രില്യൻസിൽ ഇന്ത്യയ്ക്ക് ലഭിച്ചു. ഇപ്പോഴിതാ വരുൺ ചക്രവർത്തിയോട് വിക്കറ്റിന് പിറകിൽ നിന്ന് സഞ്ജു പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

യാന്‍സന്‍ തുടര്‍ച്ചയായി വരുണിനെ സിക്സിന് പറത്തിയപ്പോള്‍ വാ മച്ചി…വാ മച്ചി.. തൂക്ക് ഇവനെ..തൂക്ക് ഡാ…എന്നായിരുന്നു സഞ്ജു വരുണിനോട് തമിഴില്‍ പറഞ്ഞത്. പിന്നീട് അടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ യാന്‍സനെ സഞ്ജു തന്നെ പിടികൂടുകയും ചെയ്തു.

.ബുംറ ക്യാച്ചാണോ എന്ന് സംശയിച്ചു നിൽക്കുമ്പോൾ സഞ്ജു തന്നെ സൂര്യയെ കൺവിൻസ്‌ ചെയ്യിപ്പിച്ച് ഡി ആർ എസ് എടുക്കുകയായിരുന്നു. യാൻസൻ ക്രീസിൽ നിന്നിരുന്നെങ്കിൽ പ്രോട്ടീസിന് വിജയിക്കാനും സാധ്യതയുണ്ടായിരുന്നു.

Content Highlights: varun chakravarthy and sanju samson conversation; india vs sa t20

dot image
To advertise here,contact us
dot image