

ബാറ്റ് കൊണ്ട് മാത്രമല്ല, വിക്കറ്റിന് പുറകിലും അപാര ഇമ്പാക്ടാണ് സഞ്ജു സാംസൺ ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി 20 യിൽ നടത്തിയത്. അതിലൊന്നായിരുന്നു അപകടകരമായി ബാറ്റ് വീശികൊണ്ടിരുന്ന മാര്‍കോ യാന്‍സനെ പുറത്താക്കിയ സഞ്ജുവിന്റെ പ്ലാന്‍.
17-ാം ഓവറിലാണ് സംഭവം. തുടർച്ചയായ പന്തുകളിൽ രണ്ട് സിക്സറടിച്ച് രണ്ടും കൽപ്പിച്ചായിരുന്നു യാൻസന്‍ അപ്പോൾ ക്രീസിൽ നിന്നിരുന്നത്. ജസ്പ്രിത് ബുംറയുടെ പന്തില്‍ പക്ഷെ യാന്‍സന്‍ സഞ്ജുവിന് ക്യാച്ച് നല്‍കി. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. ഇതോടെ റിവ്യൂ എടുക്കാന്‍ സഞ്ജു നിര്‍ബന്ധിച്ചു.
TERRIFIC DRS BY SANJU SAMSON 👏 pic.twitter.com/9vtfRU7nx7
— Johns. (@CricCrazyJohns) December 19, 2025
ഇനിയും രണ്ട് റിവ്യൂ ബാക്കിയുണ്ടെന്നും, എടുക്കാമെന്നും സഞ്ജു ക്യാപ്റ്റനെ ബോധിപ്പിച്ചു. എന്തായാലും ആ തീരുമാനം തെറ്റിയില്ല. പന്ത് ബാറ്റില്‍ ഉരസിയിരുന്നു. അംപയര്‍ക്ക് തീരുമാനം മാറ്റേണ്ടി വന്നു. റിവ്യൂ എടുക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ കമന്റേറ്റര്‍മാരും പുകഴ്ത്തി. ഇത് കൂടാതെ മികച്ച ഒട്ടേറെ ഇടപെടലുകൾ വിക്കറ്റ് കീപ്പറായി സഞ്ജു നടത്തി.
മത്സരത്തിൽ 22 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 37 റണ്‍സ് നേടി ബാറ്റ് കൊണ്ടും തിളങ്ങി.ഈ ഒരൊറ്റ മത്സരത്തിലൂടെ ഗിൽ മൂന്ന് മത്സരങ്ങളിൽ നിന്നും സൂര്യകുമാർ നാല് മത്സരങ്ങളിൽ നിന്നും എടുത്ത ടോട്ടൽ റൺസും സഞ്ജു മറികടന്നു.
Content Highlights: sanju samson drs take in south africa vs india 5th t20