

വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റത് കൊണ്ട് മാത്രം ഇലവനിൽ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ചാം ടി20 മത്സരത്തിൽ 22 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 37 റണ്‍സാണ് താരം നേടിയത്.
അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും സഞ്ജു സാംസണിന് കഴിഞ്ഞു. 44 ഇന്നിംഗ്‌സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. ടി20യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിച്ചു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
അതേ സമയം മത്സരത്തിൽ 30 റൺസിന്റെ നിർണായക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാനായത്.
Content Highlights: sanju samson il elite list with kohli and rohit, in t20 cricket