

ഏറെ നാളത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ടി 20 ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ തകർപ്പൻ പ്രകടനമാണ് അഞ്ചാം ടി 20 യിലും നടത്തിയത്.
25 പന്തില്‍ 63 റണ്‍സാണ് താരം നേടിയത്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദികിന്റെ ഇന്നിംഗ്‌സ്. ഇതില്‍ 16 പന്തുകള്‍ക്കിടെ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഒരു ഇന്ത്യക്കാരന്റെ വേഗത്തിലുള്ള രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്.
Hardik Pandya went on to check the cameraman, apologised to him and hugged him. 🥹❤️
— Mufaddal Vohra (@mufaddal_vohra) December 20, 2025
- Cameraman was hit by one of Hardik’s sixes. pic.twitter.com/JQXZfTGDzK
അതേ സമയം ഹാര്‍ദിക്കിന്റെ തകർപ്പനടിയിൽ ക്യമറാമാനും കിട്ടി ഒരു അടി. നേരിട്ട ആദ്യ പന്ത് തന്നെ ഹാര്‍ദിക് ലോംഗ് ഓണിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് പുറത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ക്യാമറാമാന്റെ കയ്യിലാണ് പന്ത് കൊണ്ടത്.
എന്നാല്‍ വലിയ പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ഫിസിയോ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട് ആദ്യ ഇന്നിംഗ്‌സിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ, ക്യാമറാമാനെ നേരിട്ട് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. താരത്തിന്റെ ഈ ഇടപെടലിന് സോഷ്യൽ മീഡിയയിൽ വലിയ കയ്യടികളും ലഭിച്ചു.
Content Highlights: