സഞ്ജു പ്ലേയിങ് ഇലവനില്‍; അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരെ നിര്‍ണായക ടോസ് വിജയിച്ച് ദക്ഷിണാഫ്രിക്ക

അഹമ്മദാബാദിലാണ് മത്സരം

സഞ്ജു പ്ലേയിങ് ഇലവനില്‍; അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരെ നിര്‍ണായക ടോസ് വിജയിച്ച് ദക്ഷിണാഫ്രിക്ക
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20 മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലാണ് മത്സരം. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടംലഭിച്ചു.

പരമ്പരയുടെ ​ഗതി നിർ‌ണയിക്കുന്ന മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സഞ്ജു സാംസണ്‍ ഇലവനിലെത്തിയപ്പോൾ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. അതേസമയം ദക്ഷിണാഫ്രിക്കയും ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ആന്റിച്ച് നോര്‍ക്യയ്ക്ക് പകരം ജോര്‍ജ് ലിന്‍ഡെ പ്ലേയിംഗ് ഇലവനിലെത്തി.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

Content Highlights: India vs South Africa, 5th T20: South Africa wins toss, opts to bowl against India, Sanju Samson in playing eleven

dot image
To advertise here,contact us
dot image