THANK YOU JOHN CENA; റെസ്ലിങിലെ ഐതിഹാസിക കരിയറിന് വിരാമം

റെസ്ലിങ്ങിലെ ഐതിഹാസിക കരിയറിന് വിരാമമിട്ട് ജോണ്‍ സീന.

THANK YOU JOHN CENA; റെസ്ലിങിലെ ഐതിഹാസിക കരിയറിന് വിരാമം
dot image

റെസ്ലിങ്ങിലെ ഐതിഹാസിക കരിയറിന് വിരാമമിട്ട് ജോണ്‍ സീന. അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് സീന റിങിനോട് വിട പറഞ്ഞത്. വാഷിങ്ടന്‍ ഡിസിയില്‍ നടന്ന സാറ്റര്‍ഡേ നൈറ്റ്‌സ് മെയിന്‍ ഇവന്റ് പോരാട്ടത്തില്‍ ഗുന്തറാണ് സീനയെ വീഴ്ത്തിയത്.

റോ, സ്മാക്ക്ഡൗണ്‍, എന്‍എക്‌സ്ടി താരങ്ങളും പുറത്തു നിന്നുള്ള പ്രമുഖരും പങ്കെടത്ത 16 പേരടങ്ങിയ ലാസ്റ്റ് ടൈം ഈ നൗ ടൂര്‍ണമെന്റിന്റെ അസാന മത്സരം കൂടിയായിരുന്നു ഇത്. ഫൈനലില്‍ എല്‍എ നൈറ്റിനെ വീഴ്ത്തിയാണ് ഗുന്തര്‍ സീനയുമായുള്ള മത്സരത്തിനു അവസരം സ്വന്തമാക്കിയത്.

17 വട്ടം ലോക ചാംപ്യനായ, ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയ്മില്‍ വന്ന സീന 25 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിട്ടത്. ഡബ്ല്യുഡബ്ല്യുഇ കിരീടം 13 തവണയാണ് സീന നേടിയിട്ടുള്ളത്. ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ഷിപ്പ് മൂന്ന് തവണയും റോയല്‍ റംബിള്‍ രണ്ട് തവണയും താരം നേടി. ചലച്ചിത്ര നടന്‍, റാപ്പ് സംഗീതജ്ഞന്‍ എന്നീ കരിയറുകളിലും താരം തിളങ്ങി.

Content highlights: John Cena’s WWE Retirement

dot image
To advertise here,contact us
dot image