വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ വെടിക്കെട്ട് ഫിഫ്റ്റിയും; BCCI ക്കും IPL ടീമുകൾക്കും സർഫറാസിന്റെ മെസേജ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സർഫറാസ് ഖാൻ.

വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ വെടിക്കെട്ട് ഫിഫ്റ്റിയും; BCCI ക്കും IPL ടീമുകൾക്കും സർഫറാസിന്റെ മെസേജ്
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സർഫറാസ് ഖാൻ. ഹരിയാനയ്‌ക്കെതിരായ സൂപ്പർ ലീഗ് പോരാട്ടത്തിൽ മുംബൈയ്ക്കായി വെറും 25 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളൂം അടക്കം 64 റൺസാണ് സർഫറാസ് നേടിയത്.

കഴിഞ്ഞ മത്സരത്തിൽ മുംബൈയ്ക്കായി വെറും 47 പന്തിൽ നിന്നാണ് സർഫറാസ് മൂന്നാം നമ്പറിലിറങ്ങി സെഞ്ച്വറി തികച്ചത്. 8 ഫോറുകളും 7 സിക്സറുകളും സഹിതം പുറത്താകാതെ 100 റൺസ് നേടി.

ഐ പി എൽ ലേലം നടക്കാനിരിക്കെ നേടിയ ഈ സെഞ്ച്വറി താരത്തിന്റെ ശക്തമായ സന്ദേശവുമാണ്. കഴിഞ്ഞ സീസണിൽ താരത്തെ ഒരു ടീമും ലേലത്തിൽ വിളിച്ചെടുത്തിരുന്നില്ല. ഇന്ത്യൻ ടീമിൽ നിന്നും ഏറെ കാലമായി പുറത്തുനിൽക്കുകയാണ് താരം. പരിശീലകൻ ഗൗതം ഗംഭീറുമായുള്ള പിണക്കത്തിൽ താരത്തിന് ടെസ്റ്റ് ടീമിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരുന്നു.

Content highlights: Sarfaraz Khan big from continue in syed mushtaq ali trohy

dot image
To advertise here,contact us
dot image