സിറാജിന് മൂന്ന് വിക്കറ്റ്; സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ മുംബൈയെ തോൽപ്പിച്ച് ഹൈദരാബാദ്

സയ്യിദ് മുഷ്താഖ് അലി ടി20 സൂപ്പര്‍ ലീഗില്‍ മുംബൈയെ തോൽപ്പിച്ച് ഹൈദരാബാദ്.

സിറാജിന് മൂന്ന് വിക്കറ്റ്; സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ മുംബൈയെ തോൽപ്പിച്ച് ഹൈദരാബാദ്
dot image

സയ്യിദ് മുഷ്താഖ് അലി ടി20 സൂപ്പര്‍ ലീഗില്‍ മുംബൈയെ തോൽപ്പിച്ച് ഹൈദരാബാദ്. മുംബൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 11.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.40 പന്തില്‍ 75 റണ്‍സെടുത്ത തന്മയ് അഗര്‍വാളാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 18.5 ഓവറില്‍ 131 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. 29 റണ്‍സ് വീതമെടുത്ത യശസ്വി ജയ്‌സ്വാളും ഹാര്‍ദിക് തമോറെയുമാണ് (29) മുംബൈയുടെ ടോപ് സ്‌കോറര്‍മാര്‍. സുര്യന്‍ഷ് ഷെഡ്‌ജെ 28 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് മുംബൈയെ തകര്‍ത്തത്.

Content Highlights: sayyid mushthaq ali trophy; three wickets for siraj; mumbai vs hyderabad

dot image
To advertise here,contact us
dot image