സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു ആദ്യ പത്തിൽ; ഒന്നാമതും ചെന്നെയുടെ ഓപ്പണർ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് റണ്‍വേട്ടയില്‍ സഞ്ജു സാംസൺ ആദ്യ പത്തിൽ.

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു ആദ്യ പത്തിൽ; ഒന്നാമതും ചെന്നെയുടെ ഓപ്പണർ
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് റണ്‍വേട്ടയില്‍ സഞ്ജു സാംസൺ ആദ്യ പത്തിൽ. ആന്ധ്രക്കെതിരായ മത്സരത്തില്‍ 56 പന്തില്‍ പുറത്താവാതെ 73 റണ്‍സെടുത്ത പ്രകടനമാണ് സഞ്ജുവിനെ മുന്നിലെത്തിച്ചത്. ആറ് മത്സരങ്ങളില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റൺസടിച്ചാണ് സഞ്ജു പത്താം സ്ഥാനത്തെത്തിയത്.

റണ്‍വേട്ടയില്‍ ഒന്നാമതുള്ളത് ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തന്നെ കളിക്കുന്ന മുംബൈയുടെ യുവതാരം ആയുഷ് മാത്രെയാണ്. ആറ് മത്സരങ്ങളില്‍ 108.33 ശരാശരിയിലും 166.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 325 റണ്‍സടിച്ചാണ് ആയുഷ് മാത്രെ ഒന്നാം സ്ഥാനത്തെത്തിയത്.

രണ്ടാം സ്ഥാനത്ത് കര്‍ണാടക താരം സ്മരണ്‍ രവിചന്ദ്രനാണ്. ആറ് മത്സരങ്ങളില്‍ 295 റണ്‍സെടുത്ത സ്മരണ്‍ രവിചന്ദ്രന് 155.26 എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട്. ഉത്തരാഖണ്ഡിനായി കളിക്കുന്ന കുനാല്‍ ചണ്ഡേല(292), ഹരിയാന താരം യഷ്‌വര്‍ധന്‍ ദലാല്‍(288), എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.

അതേ സമയം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നതിനാല്‍ സഞ്ജുവിനും അഭിഷേകിനും മുഷ്താഖ് അലിയിലെ അവസാന മത്സരങ്ങളില്‍ കളിക്കാനാവില്ല.

Content highlights:syed mushtaq ali trophy; sanju samson in top ten

dot image
To advertise here,contact us
dot image