148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം; അപൂർവ്വ നേട്ടം സ്വന്തമാക്കി ലബുഷെയ്ൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ താരം 78 പന്തിൽ 65 റൺസ് നേടിയിരുന്നു

148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം; അപൂർവ്വ നേട്ടം സ്വന്തമാക്കി ലബുഷെയ്ൻ
dot image

ടെസ്റ്റ് ചരിത്രത്തിലാദ്യമായി ഡേ-നൈറ്റ് ടെസ്റ്റുകളിൽ നിന്നായി 1000 റൺസ് നേടുന്ന ആദ്യ താരമായി ഓസ്‌ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ. 10 ടെസ്റ്റുകളിലെ 16 ഇന്നിങ്‌സുകളിൽ നിന്നാണ് താരം ഈ നേട്ടം നേടിയത്. 1023 റൺസാണ് ഇപ്പോൾ താരത്തിന്റെ പേരിലുള്ളത്.

ഇന്നത്തെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ താരം 78 പന്തിൽ 65 റൺസ് നേടിയിരുന്നു. ഒരു സിക്‌സറും ഒമ്പത് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

അതേ സമയം ഡേ നൈറ്റ് ടെസ്റ്റ് റൺ വേട്ടയിൽ 14 മത്സരങ്ങളിൽ നിന്ന് 815 റൺസുമായി സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 753 റൺസുമായി വാർണർ മൂന്നാം സ്ഥാനത്തും, 752 റൺസുമായി ട്രാവിസ് ഹെഡ് നാലാം സ്ഥാനത്തും നിൽക്കുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 639 റൺസുമായി ജോ റൂട്ട് ആണ് അഞ്ചാം സ്ഥാനത്ത്.

Content highlights: first time in test cricket history; record for marnus labuschagne

dot image
To advertise here,contact us
dot image