

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തെത്തിയ റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച പൂര്‍ത്തിയായി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും ഒരുമിച്ച് പോരടുമെന്ന് പ്രധാനമന്ത്രി പുടിനെ അറിയിച്ചു. യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി മോദി പുടിന് റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ കോപ്പിയും സമ്മാനിച്ചു.
Presented a copy of the Gita in Russian to President Putin. The teachings of the Gita give inspiration to millions across the world.@KremlinRussia_E pic.twitter.com/D2zczJXkU2
— Narendra Modi (@narendramodi) December 4, 2025
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഭീകരാക്രമണത്തെ അപലപിച്ച് മോസ്കോ രംഗത്തെത്തിയെന്നും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ ഇല്ലാതാക്കുന്നതിൽ ഇന്ത്യയ്‌ക്കൊപ്പം മോസ്കോ ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തെ മോസ്‌കോ ശക്തമായി പിന്തുണച്ചിരുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യ-റഷ്യ ബന്ധം ധ്രുവനക്ഷത്രം പോലെയന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ രണ്ട് റഷ്യന്‍ കോണ്‍സുലേറ്റ് കൂടി തുടങ്ങുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവോര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ടുറിസം രംഗത്തെ ശക്തിപ്പെടുത്താന്‍ വിസാ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നടപടികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്നും മോദി വ്യക്തമാക്കി. റഷ്യ യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ പറഞ്ഞു.
Поприветствовал моего друга, Президента Путина, на Лок Калян Марг, 7.@KremlinRussia_E pic.twitter.com/ntvgFeVdFY
— Narendra Modi (@narendramodi) December 4, 2025
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്നും 100 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിൻ വ്യക്തമാക്കി. ആഗോള സാഹചര്യങ്ങള്‍ നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തുവെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യന്‍ പൗരന്മാര്‍ക്കായി ഇ-വിസ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-ഇന്ത്യ പുതിയ വ്യാപാര ഇടനാഴി നിര്‍മ്മിക്കുമെന്ന് പുടിന്‍ പറഞ്ഞു.വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യ യുക്രെയ്ന്‍ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നിട്ടും യുദ്ധം 2022 ഫെബ്രുവരി മുതൽ അവസാനമില്ലാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയ്ൻ യുദ്ധവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ടു. യുദ്ധം പരിഹരിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്കും പുടിൻ നന്ദി പറഞ്ഞു.
ഡൽഹിയിൽ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് രണ്ടു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പരസ്പര സഹകരണത്തിനുള്ള നിരവധി കരാറുകളിൽ രണ്ട് രാജ്യങ്ങളും ഒപ്പുവെച്ചു. എട്ട് കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ബഹികാരാകാശ, എഐ മേഖലകളിലുൾപ്പടെ യോജിച്ച നീക്കങ്ങൾക്കുള്ള കരാറിൽ ഒപ്പു വെച്ചു. പ്രതിരോധ-വ്യാപാര-തൊഴില്‍ രംഗങ്ങളിലും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യയും റഷ്യയും സംയുക്തമായി യൂറിയ നിര്‍മ്മാണത്തിനുള്ള കരാറിലും ഒപ്പുവെച്ചു.
രാവിലെ റഷ്യൻ പ്രസിഡൻറിന് രാഷ്ട്രപതി ഭവനിൽ വൻ സ്വീകരണമാണ് നൽകിയത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്നാണ് പുടിനെ സ്വീകരിച്ചത്. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി പുടിൻ പുഷ്പാർച്ചന നടത്തി. ഇന്നലെ വിമാനത്താവളത്തിൽ നേരിട്ടെത്തി പുടിനെ മോദി സ്വീകരിച്ചിരുന്നു.
Content Highlight : 'India is on the side of peace'; Modi-Putin meeting complete