

സൂപ്പർ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും ഭാവിയാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളുകളിലെ ഹോട് ടോപിക്. ടെസ്റ്റിൽ നിന്നും ടി 20 യിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ അടുത്ത ലോകകപ്പ് വരെയെങ്കിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ തടുർച്ചയായ മിന്നും പ്രകടനം നടത്തുമ്പോഴും പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ഇവർക്ക് മുമ്പിൽ പല നിബന്ധനകൾ വെച്ചുകൊണ്ടിരിക്കുകയാണ്. ഫോമും ഫിറ്റ്നസും തെളിയിക്കാൻ ഇരുവരും വിജയ് ഹസാരെ കളിക്കണമെന്നാണ് ഏറ്റവും അവസാനം വന്ന നിബന്ധന.
ഇപ്പോഴിതാ ഇരുവർക്കും മേലെ അനാവശ്യമായ പ്രഷർ നൽകുന്നതിനെ വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
ഇന്ത്യന്‍ ടീമില്‍ രോഹിതിന്റെയും കോഹ്ലിയുടെയും ഭാവി തീരുമാനിക്കുന്നത് ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാത്തവരാണെന്നാണ് ഹര്‍ഭജന്റെ വിമര്‍ശനം. ഇത് നിര്‍ഭാഗ്യകരമാണെന്നും 2027 ലെ ഏകദിന ലോകകപ്പ് വരെ ഇരുവരും തുടരുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഭജന്‍ പറഞ്ഞു.
'ഇക്കാര്യത്തില്‍ എനിക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞേക്കില്ല, കാരണം ഞാനും ഒരു കളിക്കാരനാണ്, ഇതെല്ലാം എനിക്കും സംഭവിച്ചിട്ടുണ്ട്. എന്റെ സഹതാരങ്ങളില്‍ പലര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ട്, പക്ഷേ ഇത് വളരെ നിര്‍ഭാഗ്യകരമാണ്. വിരാട് കോഹ്ലിയെപ്പോലെ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കളിക്കാരനെ കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എന്നാല്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാത്ത ആളുകള്‍ അവരുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കുന്നത് അല്‍പ്പം നിര്‍ഭാഗ്യകരമാണ്' ഹന്‍ഭജന്‍ പറഞ്ഞു.
Content Highlights; Harbhajan Attack On Indian Team Management, virat kohli, rohit sharma cases