ആറ്റിങ്ങല്‍ റവന്യു ജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്

ആറ്റിങ്ങല്‍ റവന്യു ജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
dot image

തിരുവനന്തപുരം: ആറ്റിങ്ങൽ റവന്യു ജില്ലാ കലോത്സവ വേദിയിൽ പരിചമുട്ട് മത്സര ഫലത്തിന് പിന്നാലെ വിദ്യാർത്ഥികൾ തമ്മിലടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ സിഎസ്‌ഐ സ്‌കൂളിലെ വേദിയിലാണ് സംഭവം. നന്ദിയോട് എസ്‌കെവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ മറ്റൊരു സ്‌കൂളിലെ പരിശീലകനടക്കമാണ് ക്രൂരമായി ആക്രമിച്ചത്.

കസേര കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ദേവദത്തൻ എന്ന വിദ്യാർത്ഥിയെ സ്‌കൂൾ അധികൃതർ ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു വിദ്യാർത്ഥിയായ അഭിറാമിന് മുഖത്താണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: Students clash amidst Attingal district youth Festival, one severely injured

dot image
To advertise here,contact us
dot image