സൺ‌റൈസേഴ്സ് ഈസ്റ്റേൺ കേപ്പിന് പുതിയ ജഴ്സി; SA20 തിരിച്ചുപിടിക്കാൻ തയ്യാർ

ട്രിസ്റ്റൻ സ്റ്റബ്സാണ് ടീമിന്റെ ജഴ്സിയിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

സൺ‌റൈസേഴ്സ് ഈസ്റ്റേൺ കേപ്പിന് പുതിയ ജഴ്സി; SA20 തിരിച്ചുപിടിക്കാൻ തയ്യാർ
dot image

ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ക്രിക്കറ്റ് ലീ​ഗ് തിരിച്ചുപിടിക്കാൻ തയ്യാറാണെന്ന സന്ദേശം നൽകി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. ആരാധകർക്ക് ആവേശം ജനിപ്പിക്കുന്ന പുതിയ ജഴ്സി അവതരിപ്പിച്ചാണ് സൺറൈസേഴ്സ് അടുത്ത സീസണിനായി ഒരുങ്ങുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് പുതിയ ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്.

മുൻ സീസണുകളിലെ ജഴ്സിയിൽ നിന്ന് വ്യത്യസ്തമായി കറുത്ത വരകൾക്ക് ഇത്തവണ കുറവ് വരുത്തി. ഒപ്പം ഓറഞ്ച് കളറിനും നേരിയ രീതിയിൽ കടുപ്പം കുറച്ചിട്ടുണ്ട്. സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന്റെ വിക്കറ്റ് കീപ്പർ ബാറ്ററും ക്യാപ്റ്റനുമായ ട്രിസ്റ്റൻ സ്റ്റബ്സാണ് ടീമിന്റെ ജഴ്സിയിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ഐപിഎൽ ഫ്രാഞ്ചൈസികളായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ടി20 ലീ​ഗിലെ ടീമാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിൽ 2023ലും 2024ലും ഈസ്റ്റേൺ കേപ്പ് ചാമ്പ്യന്മാരായി. 2025ൽ റണ്ണേഴ്സ് അപ്പുകളാകാനാണ് സൺറൈസേഴ്സിന് കഴിഞ്ഞുള്ളൂ. ഇത്തവണ ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗ് കിരീടം തിരിച്ചുപിടിക്കുകയാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന്റെ മുന്നിലുള്ള ലക്ഷ്യം.

Content Highlights: Sunrisers Eastern Cape's new orange kit

dot image
To advertise here,contact us
dot image