'അവനെക്കൊണ്ട് പടച്ചോനുകൂടി ജാമ്യമെടുക്കണോ?', ഹേബലിനെ ആഘോഷിക്കുന്നതിലെ അബദ്ധങ്ങള്‍ തുറന്നുകാട്ടി വൈശാഖന്‍ തമ്പി

പതിമൂന്നുകാരനെ അത്ഭുതബാലനായി അവതരിപ്പിക്കുന്നതിന് പിന്നിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രപ്രചാരകനും ഫിസിക്‌സ് അധ്യാപകനുമായ വൈശാഖന്‍ തമ്പി.

'അവനെക്കൊണ്ട് പടച്ചോനുകൂടി ജാമ്യമെടുക്കണോ?', ഹേബലിനെ ആഘോഷിക്കുന്നതിലെ അബദ്ധങ്ങള്‍ തുറന്നുകാട്ടി വൈശാഖന്‍ തമ്പി
dot image

കൊച്ചി: ഭൗതിക ശാസ്ത്രത്തിലെ ഗവേഷണത്തിന് വിദേശ സര്‍വകലാശാലയില്‍ നിന്നും പത്ത് ലക്ഷം രൂപ ഗ്രാന്റ് നേടിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ വിദ്യാര്‍ത്ഥിയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഹേബല്‍ അന്‍വര്‍ എന്ന പതിമൂന്നുകാരന്‍. മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ വൈറല്‍ സ്റ്റാറായി മാറിയ വിദ്യാര്‍ത്ഥി പിന്നീട് നിരവധി പൊതുപരിപാടികളില്‍ അതിഥിയായി എത്തുകയും ചെയ്തു. സ്‌കൂളില്‍ പോകാതെ തന്നെ വിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ അത്ഭുതബാലന്‍ എന്ന തരത്തിലാണ് വിദ്യാര്‍ത്ഥി സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്. നിരവധി മതസംഘടനങ്ങളും ഹേബല്‍ അന്‍വര്‍ എന്ന വിദ്യാര്‍ത്ഥിയെയയും അദ്ദേഹം കരസ്ഥമാക്കിയതായി പറയപ്പെടുന്ന നേട്ടത്തെയും ആഘോഷിച്ച് രംഗത്ത് വന്നിരുന്നു.

എന്നാല്‍, ഈ പതിമൂന്ന് കാരനെ അത്ഭുതബാലനായി അവതരിപ്പിക്കുന്നതിന് പിന്നിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രപ്രചാരകനും ഫിസിക്‌സ് അധ്യാപകനുമായ വൈശാഖന്‍ തമ്പി.

വൈശാഖന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗ്രാവിറ്റേഷണല്‍ ഫിസിക്‌സ് പ്രബന്ധം അവതരിപ്പിച്ച് ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പത്ത് ലക്ഷം രൂപ ഗ്രാന്റ് കിട്ടിയ, സ്‌കൂളില്‍ പോകാത്ത അത്ഭുത ബാലന്‍!

വാര്‍ത്ത കണ്ടതാണ്. പക്ഷേ കഴിഞ്ഞ കുറേകാലമായി എത്ര ''ഞെട്ടിക്കുന്ന'' വാര്‍ത്ത കണ്ടാലും പ്രത്യേകിച്ച് ഒന്നും തോന്നാത്ത ആളാണ് ഞാന്‍. ഒന്നുരണ്ട് തവണ തുടര്‍ച്ചയായി കണ്ടപ്പോള്‍ മാത്രമാണ് തലക്കെട്ടിന് അപ്പുറത്തേയ്ക്ക് വായിച്ചത്. പ്രത്യേകിച്ച് ഒരു വിശദാംശവും ഇല്ലാതെ, വളരെ ദുരൂഹമായ ഒരു വിവരണം. വാര്‍ത്ത അവതരിപ്പിക്കുന്ന ആളുടെ അന്തംവിടലിന് അപ്പുറം, വിഷയത്തിന്റെ മെറിറ്റ് വ്യക്തമാകുന്ന ഒന്നുമില്ലാത്തതിനാല്‍ അതപ്പഴേ വിട്ടു.

Science activist and physics teacher Vaishakhan Thampi has come forward to expose the lies behind the portrayal of the boy as a miracle boy Habel

പക്ഷേ പിന്നീടങ്ങോട്ട് എങ്ങോട്ട് തിരിഞ്ഞാലും അത്ഭുതബാലന്‍! ഒരുപാട് പേര് വാര്‍ത്തകളും വീഡിയോ ലിങ്കുകളും അയച്ചുതന്ന് അഭിപ്രായം ചോദിക്കുകയുണ്ടായി.
ഇത്തരമൊരു വാര്‍ത്ത കേട്ടാല്‍ വിശദാംശങ്ങള്‍ അറിയാനുള്ള ഏറ്റവും ആദ്യത്തെ മാര്‍ഗം, ഇതിലെ പ്രധാന കീവേഡുകള്‍ ചേര്‍ത്ത് ഗൂഗിളില്‍ ചുമ്മാതൊന്ന് സെര്‍ച്ച് ചെയ്യുക എന്നതാണ്. തിയററ്റിക്കല്‍ ഫിസിക്‌സില്‍ പ്രബന്ധം അവതരിപ്പിച്ച് വിദേശയൂണിവേഴ്‌സിറ്റിയില്‍ നിന്ന് 10 ലക്ഷം രൂപ ഗ്രാന്റ് വാങ്ങിയ, സ്‌കൂളില്‍ പോകാത്ത അത്ഭുതകരനായ പതിമൂന്നുവയസ്സുകാരന്‍ എന്നത് ഒരു ശ്രദ്ധേയമായ സംഭവമായി തോന്നിയിരിക്കുന്നത് കുറച്ച് മലയാള മാധ്യമങ്ങള്‍ക്കും, ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കും മാത്രമാണ്! അതാണ് ശരിയ്ക്കുള്ള അത്ഭുതം. ആ അത്ഭുതത്തോടുകൂടിയാണ് നേരത്തേ പറഞ്ഞതുപോലെ ഞാനാ സംഭവം വിട്ടത്.

പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നില്ല.

പിന്നീട് നോക്കുമ്പോള്‍, പല പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേദികളില്‍ പ്രഭാഷണം നടത്തുന്നു, വലിയ വലിയ വിഷയങ്ങള്‍ സംസാരിക്കുന്നു, സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം കൊടുക്കുന്നു. പലരും ആളെ ഐന്‍സ്‌റ്റൈനോടും ന്യൂട്ടനോടുമൊക്കെ ഉപമിക്കുന്നു. സ്‌കൂളില്‍ പോകുന്നതുകൊണ്ടാണ് മറ്റ് കുട്ടികള്‍ക്ക് ഇത്തരം അത്ഭുതങ്ങള്‍ സാധിയ്ക്കാത്തത് എന്നുവരെ ചിലര്‍ കണ്ടുപിടിക്കുന്നു.

കാര്യങ്ങള്‍ കൈവിട്ടുപോകുന്നതുപോലെ തോന്നിയതുകൊണ്ടാണ് കുറച്ചുകൂടി വിശദമായി ഇക്കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചത്. ആ പയ്യന്റെ കുറേ ഇന്റര്‍വ്യൂസും ന്യൂസ് ബൈറ്റ്‌സും ഒക്കെ പരതിയപ്പോള്‍ കുറച്ചുകൂടി വിവരങ്ങള്‍ കിട്ടി.

ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയിലെ മെര്‍ക്കാറ്റസ് സെന്റര്‍ ആണ് പയ്യന് ഗ്രാന്റ് നല്‍കിയിരിക്കുന്നതായി പറയപ്പെടുന്നത്. അവിടത്തെ ഒരു ഡോ. ശ്രുതി രാജഗോപാലാണ് അതിന് മേല്‍നോട്ടം കൊടുത്തിരിക്കുന്നത്. മെര്‍ക്കാറ്റസ് സെന്ററിന്റെ സൈറ്റില്‍ ഈ കുട്ടിയുടേയോ ഈ ഗ്രാന്റിന്റേയോ കാര്യങ്ങള്‍ കാണാനില്ല. മാത്രമല്ല അവരെക്കുറിച്ച് അവര്‍ പറയുന്നത് മാര്‍ക്കറ്റിനെ അധികരിച്ചുള്ള പോളിസി റിസര്‍ച്ചാണ് അവരുടെ ഫോക്കസ് എന്നാണ് (''…market-oriented thinking and classical liberal ideas, we equip high-agency talent to apply bold ideas that shape institutions, inform policy, and help people flourish. ) അതായത് സോഷ്യല്‍ സയന്‍സാണ് അവരുടെ ഏരിയ. ഡോ. ശ്രുതി രാജഗോപാല്‍ ഒരു സാമ്പത്തികശാസ്ത്രജ്ഞയാണ്.

കുട്ടിയ്ക്ക് ഗ്രാന്റ് കിട്ടിയിരിക്കുന്നത് പക്ഷേ ഗ്രാവിറ്റേഷണല്‍ തിയറി എന്ന തിയററ്റിക്കല്‍ ഫിസിക്‌സിലെ വിഷയത്തിനാണ്!

ഒരു വാര്‍ത്തയില്‍ നിന്ന് Emergent Venture Grant എന്നൊരു വാക്ക് കിട്ടിയതുവച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ അങ്ങനൊരു സംഗതിയുണ്ട്. വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധ്യതയുള്ള, അതേസമയം വലിയ റിസ്‌ക്കുള്ള തീര്‍ത്തും പുതിയ ആശയങ്ങള്‍ക്കാണ് അത് നല്‍കപ്പെടുന്നത്. സമൂഹത്തില്‍ കൂടുതല്‍ അഭിവൃദ്ധിയും, അവസരങ്ങളും സുഖസൗകര്യങ്ങളും ഒരുക്കാന്‍ സഹായകമായ ആശയങ്ങള്‍ക്ക് തുടക്കമിടാന്‍ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 13 വയസ്സ് കഴിഞ്ഞവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടാവുക. മുന്‍പ് ഈ ഗ്രാന്റ് കിട്ടിയിട്ടുള്ള, അതിന്റെ ഇന്‍ഡ്യന്‍ ഘടകത്തിന് മേല്‍നോട്ടം കൊടുക്കുന്ന ആളാണ് ശ്രുതി രാജഗോപാലന്‍. ഈ ഗ്രാന്റ് തുക നിയതമായ ഒന്നല്ല, അത് ഓരോ ആശയത്തിനും അനുസരിച്ച് മാറാം.

മുന്‍പ് ഈ ഗ്രാന്റ് കിട്ടിയവരുടെ ഒരു ലിസ്റ്റ് അവര്‍ നല്‍കിയിട്ടുണ്ട്. (https://newscience.org/emergent-ventures-winners/) അതില്‍ പെട്ടെന്ന് ശ്രദ്ധിക്കുന്ന രസകരമായ ഒരു കാര്യം, ലിസ്റ്റിലെആദ്യ പേര് Anonymous എന്നതാണ്! വളരെ ലൂസായി വിവരണങ്ങള്‍ നല്‍കിയിരിക്കുന്ന, തീരെ ഔപചാരിക സ്വഭാവം പുലര്‍ത്താത്ത ഒന്നാണ് EV ഗ്രാന്റിന്റെ സൈറ്റ്. അതൊക്കെ അവഗണിച്ചാലും, ആ ലിസ്റ്റില്‍ നമ്മുടെ പയ്യന്റെ പേരില്ല. ആ ലിസ്റ്റ് 2021-ല്‍ അവസാനിക്കുകയാണ്. അതിന് ശേഷം അത് അപ്‌ഡേറ്റായിട്ടില്ല!

ഇപ്പറയപ്പെടുന്നയത്രയും വലിയ തുക ഗ്രാന്റായി കൊടുക്കുന്ന ഒരു സ്‌കീം നാല് വര്‍ഷമായി വെബ് അപ്‌ഡേറ്റ് ചെയ്തിട്ടില്ല എന്ന കാര്യം കൂടി അവഗണിച്ചിട്ട്, സൈറ്റില്‍ അപ്‌ഡേറ്റാവാതെ നമ്മുടെ പയ്യന് ശരിയ്ക്കും ആ ഗ്രാന്റ് അവര്‍ കൊടുത്തിട്ടുണ്ട് എന്ന് തന്നെ തത്കാലം നമുക്ക് കരുതാം.

ഇനി ഞാന്‍ സംസാരിക്കുന്നത് പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തില്‍ ഫിസിക്‌സ് പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ എന്ന നിലയിലാണ്.

സ്വന്തം റിസര്‍ച്ച് വിഷയത്തെപ്പറ്റി ആ പയ്യന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍, അറിയാത്ത സയന്‍സ് ജാര്‍ഗണുകള്‍ മാലപോലെ കോര്‍ത്ത് പറയുന്നതിനപ്പുറം അതേപ്പറ്റി എന്തെങ്കിലും ധാരണയുള്ളതായി തോന്നില്ല. നാലോ അഞ്ചോ 'പേപ്പറുകള്‍ എഴുതി' എന്ന് പുള്ളി പലയിടത്തും പറയുന്നുണ്ട്. എന്നാല്‍ പുള്ളിയുടെ പേരിനും പുള്ളി പറയുന്ന തിയറികളുടെ പേരിനും ഒന്നും തന്നെ ഇന്റര്‍നെറ്റില്‍ രേഖകളൊന്നുമില്ല. സോറി റ്റു സേ, 2025-ല്‍, രഹസ്യമായി റിസര്‍ച്ച് പ്രബന്ധം പബ്ലിഷ് ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമല്ല തിയററ്റിക്കല്‍ ഫിസിക്‌സ്! അഥവാ, അങ്ങനെ എഴുതപ്പെടുന്ന എഴുത്തുകളെ അല്ല, 'പ്രബന്ധം' എന്ന് വിളിക്കുന്നത്.

ആ പയ്യന്‍ നന്നായി സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും അവന്‍ ഈ വിഷയത്തില്‍ കുറേയേറെ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്. പക്ഷേ ആധികാരികവും അല്ലാത്തതുമായ കുറേ പോപ്പുലര്‍ സയന്‍സ് റിസോഴ്‌സുകളില്‍ നിന്ന് കുറേ ടെക്‌നിക്കല്‍ വാക്കുകള്‍ പിക്കപ്പ് ചെയ്തത് ഒഴിച്ചാല്‍ തിയററ്റിക്കല്‍ ഫിസിക്‌സില്‍ വ്യക്തമായ ഒരു ആശയ അടിത്തറ അയാള്‍ക്ക് കിട്ടിയിട്ടില്ല. 13 വയസ്സുളള, സ്‌കൂളില്‍ ഫോര്‍മലായി ഫിസിക്‌സോ മാത്തമാറ്റിക്‌സോ പഠിച്ചിട്ടില്ലാത്ത ഒരു കുട്ടിയ്ക്ക് അത് കിട്ടാനുള്ള സാധ്യത 0% ന് വളരെ അടുത്താണ്. ഐസ് കട്ട അലിഞ്ഞ വെള്ളം എങ്ങോട്ട് പോയി എന്ന ചിന്തയില്‍ നിന്ന് വൈറ്റ് ഹോള്‍ എന്ന ആശയത്തിലെത്തി എന്ന് ആ കുട്ടി കുറേ സ്ഥലത്ത് പറയുന്നുണ്ട്. പുല്ലില്‍ മൂത്രമൊഴിക്കുമ്പോള്‍ പതയുന്നത് എന്തുകൊണ്ട് എന്ന ചിന്തയില്‍ നിന്നും ക്വാണ്ടം കംപ്യൂട്ടര്‍ കണ്ടെത്തി എന്ന് പറയുന്നതുപോലെ തന്നെയാണത്.

ഇതിന് പുറമേ, 'മാത്തമാറ്റിക്‌സ് ഫോര്‍മലൈസ് ചെയ്യാന്‍ മാത്രമാണ്, ഫിസിക്‌സ് തോട്ടാണ്', 'ബ്ലാക്ക് ഹോള്‍ കോസ്‌മോളജിയാണ്, വൈറ്റ് ഹോള്‍ ഫിസിക്‌സാണ്' എന്നിങ്ങനെ സ്വന്തം അവ്യക്തത പ്രകടമാകുന്ന ഒരുപാട് വാചകങ്ങള്‍ ആ കുട്ടിയുടെ വായില്‍ നിന്ന് വീഴുന്നുണ്ട്.

ഇതിലൊന്നും ആ കുട്ടിയെ ഒരു രീതിയിലും കുറ്റപ്പെടുത്താനാവില്ല. ചില കുട്ടികള്‍ ഇത്തരത്തിലുള്ള പാഷനേറ്റായ താത്പര്യങ്ങള്‍ ഉള്ളവരാണ്. അവസരം കിട്ടിയാല്‍ അവര്‍ അതിന്റെ പിന്നാലെ വെച്ചുപിടിക്കും. അതിനെ ശരിയായ ദിശയില്‍ ചാനല്‍ ചെയ്തുവിട്ടാല്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരുപാട് ഉയരങ്ങളില്‍ എത്താനുമാകും. പക്ഷേ ഇവിടെ അവനെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍ മിക്കവാറും അവന്റെ ഭാവി തന്നെ നശിപ്പിക്കുന്ന മട്ടാണ് കാണുന്നത്. അവരവര്‍ക്ക് മനസ്സിലാവുന്നില്ല എന്നതുകൊണ്ട് മാത്രം, അവന്‍ എടുത്ത് പ്രയോഗിക്കുന്ന സയന്‍സ് buzzwords ഒക്കെ കണ്ട് അന്തംവിട്ട് അവനെ ഐന്‍സ്‌റ്റൈനും ന്യൂട്ടനുമൊക്കെ തുല്യമാക്കി, അത് അവനെക്കൂടി വിശ്വസിപ്പിച്ച്, അവന്റെ മുന്നോട്ടുള്ള പോക്ക് അവര്‍ തടയുകയാണ് ചെയ്യുന്നത്.

അവനെക്കൊണ്ട്, ഫിസിക്‌സ് വെച്ച് പടച്ചോന് കൂടി ജാമ്യമെടുത്ത് കൊടുക്കുന്നതുകൊണ്ട് ഗുണമുള്ള ടീമുകള്‍ അതും മുതലാക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് അവനെക്കൊണ്ട് ഉപദേശം കൂടി കൊടുപ്പിച്ച് കുറച്ചുപേരെ കൂടി വഴിതെറ്റിക്കാനും എല്ലാരുംകൂടി നോക്കുന്നുണ്ട്.

Child Prodigy എന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന കുട്ടികളെക്കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഒരിയ്ക്കല്‍ കൂടി ഇവിടെ പറയാം. സത്യത്തില്‍ അസ്‌ട്രോണമിയിലോ കോസ്‌മോളജിയിലോ ജിജ്ഞാസയില്ലാത്ത ഒരു കുട്ടിയെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ് എന്നാണ് എന്റെ അനുഭവം. എത്ര കേട്ടാലും തൃപ്തിവരാത്തവിധം പിന്നേയും പിന്നേയും അവരുടെ മനസ്സില്‍ ആ വിഷയത്തിലുള്ള ചോദ്യങ്ങള്‍ വന്നുകൊണ്ടിരിക്കും. അത് എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു. പക്ഷേ മുന്‍പെങ്ങും ഇല്ലാതിരുന്ന ഒരു സവിശേഷസാഹചര്യം ഈയടുത്ത കാലത്ത് നിലവില്‍ വന്നിട്ടുണ്ട്; വിവരവിപ്ലവം. അതുകൊണ്ട് തന്നെ ഇന്ന് ജിജ്ഞാസയുള്ള കുട്ടികള്‍ ഗൂഗിളിലും യൂട്യൂബിലുമൊക്കെ നിരന്തരം തിരഞ്ഞ് ഇതുമായി ബന്ധപ്പെട്ട കണ്ടെന്റ് ഉള്‍ക്കൊള്ളുന്നുണ്ട്. ഇതിന്റെ സ്വാഭാവിക ഫലമെന്നോണം മറ്റ് രീതികളില്‍ പരിചയപ്പെടാന്‍ തീരെ സാധ്യതയില്ലാത്ത ഒരുപാട് ആശയങ്ങള്‍ കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്.

പക്ഷേ ഇവിടെ ഒരു പ്രശ്‌നം ഉള്ളതായി കണ്ടിട്ടുണ്ട്. ഫിസിക്‌സില്‍ അതിയായ താത്പര്യമുണ്ട് എന്ന് ആമുഖമായി പറയുന്ന പല കുട്ടികളുടെയും താത്പര്യം ബ്ലാക് ഹോളിലും വാര്‍പ് ഡ്രൈവിലും സിംഗുലാരിറ്റിയിലുമൊക്കെയായി കുരുങ്ങിപ്പോകുന്നുണ്ട്. ബ്ലാക് ഹോളിനെപ്പറ്റി വാതോരാതെ സംസാരിക്കാനുള്ള വിവരങ്ങള്‍ ഉണ്ടാകും, പക്ഷേ പ്ലസ് ടൂ കഴിഞ്ഞിട്ടും ന്യൂട്ടന്‍ നിയമം കൃത്യമായി മനസിലായിട്ടുണ്ടാവില്ല!

അറിവിന് ഒരു പടിപടിയായ പുരോഗതിയുണ്ട്. പ്രത്യേകിച്ച് ഫിസിക്‌സ് പോലുള്ള നാച്ചുറല്‍ സയന്‍സുകളില്‍. അതില്‍ മുകളിലത്തെ പടിയില്‍ വരുന്ന ക്വാണ്ടം ഫിസിക്‌സോ ജനറല്‍ റിലേറ്റിവിറ്റിയോ ഒക്കെ ഏറ്റവും താഴത്തെ പടിയിലെ ന്യൂട്ടന്‍ നിയമത്തിലും ബോയില്‍ നിയമത്തിലുമൊക്കെ തുടങ്ങി, പടിപടിയായി കാല്‍ക്കുലസിലും ഇലക്ട്രോമാഗ്‌നെറ്റിസത്തിലുമൊക്കെയായി അനേകം അടരുകളുടെ ബലത്തിലാണ് നില്‍ക്കുന്നത്.

ഇതില്‍ നേരിട്ടൊരു എയര്‍ലിഫ്റ്റ് സാധ്യമല്ല. അതത് പ്രായത്തില്‍ പഠിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ അപ്രസക്തമെന്ന് തോന്നിക്കുന്ന വിധം അവരുടെ ശ്രദ്ധ എക്‌സോട്ടിക് ആയ വിഷയങ്ങളില്‍ കുടുങ്ങിപ്പോകുന്നത് അക്കാദമികമായി ദോഷമേ ചെയ്യൂ. കുട്ടികള്‍ ബ്ലാക് ഹോളിനേയും വാര്‍പ് ഡ്രൈവിനേയും പോലെ അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ പൊങ്ങാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, അവരുടെ ജിജ്ഞാസ മാത്രമാകാം അവിടെ പ്രവര്‍ത്തിക്കുന്നത്. അതിനെ അവരുടെ അസാമാന്യപ്രതിഭ ആയി തെറ്റിദ്ധരിച്ച് അത് അവരെത്തന്നെ വിശ്വസിപ്പിക്കുന്നത് കാര്യങ്ങളെ ശരിയ്ക്ക് മനസിലാക്കുന്നതില്‍ നിന്ന് അവരെ തടയുകയേ ചെയ്യൂ. അത് അവരോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. അവസാനമായി ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയമില്ലാത്ത ഒരു പുതിയ വാക്ക് പരിചയപ്പെടുത്തിക്കൊണ്ട് നിര്‍ത്തട്ടെ, ''സോഴ്‌സ്''.

ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയുടെ ഗ്രാന്റ് നേടിയവരുടെ പട്ടിക 2021 ന് ശേഷം അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്ന വസ്തുത വൈശാഖന്‍ തമ്പി തുറന്നുകാട്ടി. അതോടൊപ്പം വിവരവിപ്ലവത്തിന്റെ ഈ കാലത്ത് ഇന്റര്‍നെറ്റ് വഴി വിദ്യാര്‍ത്ഥികള്‍ നേടുന്ന അറിവിനെയും അതുവഴിയുള്ള വളര്‍ച്ചയെയും
അസാമാന്യപ്രതിഭ ആയും അത്ഭുത പ്രവര്‍ത്തിയായും തെറ്റിദ്ധരിച്ച് അത് അവരെത്തന്നെ വിശ്വസിപ്പിക്കുന്നത് കാര്യങ്ങളെ ശരിയ്ക്ക് മനസിലാക്കുന്നതില്‍ നിന്ന് അവരെ തടയുകയേ ചെയ്യൂ എന്നും അത് അവരോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്നും വൈശാഖന്‍ തമ്പി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

വൈശാഖന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Content Highlights: Vaishakhan Thampi exposes the mistakes in celebrating hebel

dot image
To advertise here,contact us
dot image