LORD BAVUMA! ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്രം തിരുത്തിയെഴുതിയ നായകന്‍

നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക

LORD BAVUMA! ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്രം തിരുത്തിയെഴുതിയ നായകന്‍
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നാണംകെട്ട പരാജയം വഴങ്ങി പരമ്പര അടിയറവെച്ചിരിക്കുകയാണ് ഇന്ത്യ. 408 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഗുവാഹത്തിയില്‍ ടെംബ ബാവുമയും സംഘവും സ്വന്തമാക്കിയത്. ഇതോടെ നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ ഹീറോയാവുന്നത് ക്യാപ്റ്റന്‍ ടെംബ ബാവുമ തന്നെയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയിക്കുകയെന്ന ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് ബാവുമ. ലോകോത്തര താരങ്ങളുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയെ ഇന്ത്യന്‍ പിച്ചില്‍ പലപ്പോഴും കീഴടക്കിയത് ബാവുമയുടെ ക്യാപ്റ്റന്‍സി മികവ് തന്നെയാണ്.

ക്യാപ്റ്റനായതിന് പിന്നാലെ ബാവുമയുടെ കീഴില്‍ ഒരു ടെസ്റ്റ് മത്സരം പോലും ദക്ഷിണാഫ്രിക്ക പരാജയം വഴങ്ങിയിട്ടില്ലെന്നതും പ്രത്യേകതയാണ്. ബാവുമയുടെ ക്യാപ്റ്റന്‍സിയില്‍ 12 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്ക 11 വിജയവും ഒരു സമനിലയും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Temba Bavuma hero as South Africa crush India for stunning 2-0 series win

dot image
To advertise here,contact us
dot image