

വിവിധ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകൾ വ്യക്തമാക്കി ശ്രദ്ധ നേടുന്ന യുവ നടിയാണ് മീനാക്ഷി അനൂപ്. ബാലതാരമായി വെള്ളിത്തിരയിലെത്തി മലയാളികളുടെ മനസില്‍ ഇടംപിടിച്ച മീനാക്ഷിയുടെ അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മതനിരപേക്ഷതയേക്കുറിച്ചാണ് നടിയുടെ പുതിയ പോസ്റ്റ്. 'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത എന്നാണ മീനാക്ഷി പറയുന്നത്.

'മത മതിലുകൾക്കപ്പുറമാണ് … മതനിരപേക്ഷത'.. ചോദ്യം…"നമ്മുടെ നാട്ടിൽ മത നിരപേക്ഷത എന്നത് പൂർണ്ണമായ അർത്ഥത്തിൽ സാദ്ധ്യമാണോ"…വളരെ വലിയ അർത്ഥ തലങ്ങളുള്ള വിഷയമാണ് എൻ്റെ അറിവിൻ്റെ പരിമിതിയിൽ… ചെറിയ വാചകങ്ങളിൽ .. ഉത്തരം
'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്നാണെൻ്റെ 'മതം', മീനാക്ഷി പറഞ്ഞു.
നടിയെ അനുകൂലിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. 'നിരവധി ബുദ്ധിജീവികൾ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങൾ നിരവധി മനുഷ്യരുടെ ജീവിതാനുഭവങ്ങളിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത് വഴി വലിയ ലോകത്തിലേക്കുള്ള കവാടമാണ് തുറന്നിടുന്നത്' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. മതങ്ങൾക്ക് മദമിളകുന്ന കാലത്ത് മോളെ പോലെയുള്ള കുട്ടികൾ പ്രതീക്ഷയാണ് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
അടുത്തിടെ ജാതി പിരമിഡ് പഠിക്കുന്നതിനെക്കുറിച്ച് മീനാക്ഷി എഴുതിയ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. 'ബ്രാഹ്മണൻ .. ക്ഷത്രിയൻ .. വൈശ്യൻ … ശൂദ്രൻ: എന്നെഴുതിയതിന് ശേഷം തൊട്ടു താഴെയായി 'ദളിതൻ' എന്ന പദം എഴുതുന്നത് അലോസരപ്പെടുത്തുന്നു എന്നാണ് മീനാക്ഷി കുറിച്ചിരുന്നത്. ജാതി വിവേചനം ഇല്ലെന്ന് വാദിക്കുമ്പോൾ അവനിപ്പോഴും നിലനിൽക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണ് പാഠപുസ്തകങ്ങളിൽ പഠിക്കേണ്ടി വരുന്ന ജാതി പിരമിഡ് എന്ന് മീനാക്ഷി ഓർമിപ്പിക്കുന്നുണ്ട്.
ഇതിൽ മാറ്റം ഉണ്ടാകണെമന്നും മീനാക്ഷി പോസ്റ്റിൽ പറയുന്നുണ്ട്. വരും തലമുറയ്ക്ക് ജാതി വേർതിരിവുകൾ തിരിച്ചറിയാതിരിക്കാനായാൽ അതിനെയൊരു വിദ്യാഭ്യാസക്കുറവായല്ല….മറിച്ച് ഒരു സമൂഹത്തിൻ്റെ വിജയമായി കണക്കാക്കാൻ ആഗ്രഹിക്കുന്നുവെന്നും മീനാക്ഷി പറഞ്ഞു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപമായി ഷെയർ ചെയ്യപ്പെടുകയും വിഷയത്തിൽ ചർച്ച നടക്കുകയും ചെയ്യുന്നുണ്ട്.
Content Highlights: Meenakshi Anoop's post on secularism goes viral