പ്രഷറും ഷുഗറും കുറയ്ക്കാന്‍ 'ലോക്കി ജ്യൂസ്' കുടിക്കാം

അവശ്യ വിറ്റാമിനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ചുരയ്ക്ക

പ്രഷറും ഷുഗറും കുറയ്ക്കാന്‍ 'ലോക്കി ജ്യൂസ്' കുടിക്കാം
dot image

ചുരയ്ക്ക(lauki ) ജ്യൂസ് കുടിച്ചാല്‍ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ക്യൂറിയസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത്. സമീപ വര്‍ഷങ്ങളില്‍ ഉപാപചയ ആരോഗ്യത്തെ (ശരീരം ഭക്ഷണത്തിലെ കൊഴുപ്പും പഞ്ചസാരയും സംസ്കരിക്കുന്നതും ഇന്‍സുലിന്‍റെ പ്രവര്‍ത്തനവും) സഹായിക്കുന്ന പ്രകൃതിദത്ത പ്രതിവിധിയായി ചുരയ്ക്ക ജ്യൂസ് പ്രശസ്തി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം എന്നിവയുടെ കാര്യത്തില്‍.

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ചുരയ്ക്ക. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ നീര്‍വീക്കം കുറയുകയും ദഹനപ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാകുകയും ചെയ്യും. ചുരയ്ക്കയിലെ ജലാംശം ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പരോക്ഷമായി സഹായിക്കും.

Cureus ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ചുരയ്ക്ക ജ്യൂസിന് ഈ ഗുണവശങ്ങള്‍ ഉണ്ടെങ്കിലും, കയ്പ്പേറിയ ഈ ജ്യൂസ് കുടിയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയുക, ദഹനനാളത്തിലെ അസ്വസ്ഥത, മറ്റ് ദോഷങ്ങള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയാക്കുന്നുവെന്നും പറയുന്നുണ്ട്.


ചുരയ്ക്ക ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നത് എങ്ങനെ

  • ചുരയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു.
  • ഇന്‍സുലിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിനായി കോശങ്ങള്‍ ഗ്ലൂക്കോസിനെ കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാനും ഉപയോഗിക്കാനും തുടങ്ങുന്നു.
  • ദഹനവ്യവസ്ഥയേയും ഉപാപചയ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു.
  • ജലാംശവും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

രക്തസമ്മര്‍ദ്ദത്തെയും ഹൃദയ പ്രവര്‍ത്തനങ്ങളെയും എങ്ങനെ സഹായിക്കുന്നു

  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന സോഡിയത്തിന്റെ അളവ് ഒരേ അളവില്‍ നിലനിര്‍ത്താന്‍ ചുരയ്ക്കയിലെ പൊട്ടാസ്യത്തിന് കഴിയും.
  • ഇലക്‌ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുകയും സുഗമമായ രക്തയോട്ടത്തിന് സഹായിക്കുകയും ചെയ്തുകൊണ്ട് രക്തക്കുഴലുകളെ സഹായിക്കുന്നു.
  • അധിക സോഡിയം പുറന്തള്ളാന്‍ വൃക്കകളെ സഹായിക്കുന്നതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്വാഭാവികമായി കുറയ്ക്കും.
  • മാലിന്യങ്ങള്‍ (ലിപിഡ്) അടിഞ്ഞുകൂടല്‍ കുറയ്ക്കുന്നതിലൂടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും.
  • ഹൃദയ ധമനികളിലെ സുസ്ഥിരമായ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ചുരയ്ക്ക ജ്യൂസ് എങ്ങനെ തയ്യാറാക്കാം

രാവിലെ വെറും വയറ്റില്‍ ഫ്രഷായി തയ്യാറാക്കിയ 100-150 മില്ലി ചുരയ്ക്ക ജ്യൂസ് കുടിക്കാം.

രുചിയും ദഹനവും മെച്ചപ്പെടുത്താന്‍ അല്‍പ്പം നാരങ്ങാനീരോ ഒരു നുള്ള് കുരുമുളകോ ചേര്‍ക്കാം.

ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മെച്ചപ്പെടുത്താനായി ഇഞ്ചിനീര് ചേര്‍ക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചുരയ്ക്ക ജ്യൂസ് മിക്കവര്‍ക്കും ഗുണം ചെയ്യുമെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹമോ രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങളോ കൂടുതലുണ്ടെങ്കിലോ അത്തരം അസുഖങ്ങള്‍ക്കായി മരുന്ന് കഴിക്കുന്നുണ്ടെങ്കിലോ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രം ചെയ്യാവുന്നതാണ്. ഭക്ഷണത്തിന് പകരമായി ചുരയ്ക്ക ജ്യൂസ് കുടിക്കരുത്. ഉറപ്പായും പ്രഭാത ഭക്ഷണം കഴിക്കേണ്ടതാണ്. ജ്യൂസ് നേരത്തെ തയ്യാറാക്കി വച്ചിട്ട് പിന്നീട് ഉപയോഗിക്കാതിരിക്കുക. പകരം അപ്പോള്‍ തയ്യാറാക്കിയത് കുടിക്കാന്‍ ശ്രദ്ധിക്കുക.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :You can drink Lauki juice to reduce blood pressure and sugar

dot image
To advertise here,contact us
dot image