ആദ്യ വിക്കറ്റിൽ 241 റൺസിന്റെ കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്ക എ; മൂന്നാം ഏകദിനത്തിൽ മികച്ച സ്കോർ

ഇന്ത്യൻ ബൗളിങ് നിരയിൽ ഖലീൽ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി

ആദ്യ വിക്കറ്റിൽ 241 റൺസിന്റെ കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്ക എ; മൂന്നാം ഏകദിനത്തിൽ മികച്ച സ്കോർ
dot image

ഇന്ത്യ എയ്ക്കെതിരായ അനൗദ്യോ​ഗിക മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. സെഞ്ച്വറി നേടിയ ലുവൻ-ഡ്രെ പ്രിട്ടോറിയസ്, റിവാൾഡോ മൂൺസാമി എന്നിവരുടെ സെ‍ഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്.

98 പന്തിൽ ഒമ്പത് ഫോറും ആറ് സിക്സറും സഹിതം പ്രിട്ടോറിയസ് 123 റൺസെടുത്തു. 130 പന്തിൽ 13 ഫോറും രണ്ട് സിക്സറും സഹിതം 107 റൺസാണ് മൂൺസാമിയുടെ സംഭാവന. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 241 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ വന്നവരുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ സ്വന്തമാക്കാൻ കഴിഞ്ഞത് ദക്ഷിണാഫ്രിക്ക എ കൂറ്റൻ സ്കോറിലെത്തുന്നതിൽ നിന്നും തടയാൻ ഇന്ത്യ എയെ സഹായിച്ചു.

ഇന്ത്യൻ ബൗളിങ് നിരയിൽ ഖലീൽ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ഏകദിന പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞിരുന്നു.

Content Highlights: IND-A needs 326 to win in third ODI

dot image
To advertise here,contact us
dot image