

ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ബെൻ സ്റ്റോക്സ് നായകനാകുന്ന 12 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 മുതലാണ് ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് തുടക്കമാകുക. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ആഷസ്.
ആഷസിൽ ഇതുവരെ 73 ആഷസ് പരമ്പരകൾ നടന്നുകഴിഞ്ഞു. 34ൽ ഓസ്ട്രേലിയയും 32ൽ ഇംഗ്ലണ്ടും വിജയിച്ചു. എന്നാൽ ഇതുവരെ നടന്ന 340 ടെസ്റ്റ് മത്സരങ്ങളിൽ 140 എണ്ണത്തിൽ വിജയം ഓസ്ട്രേലിയയ്ക്കായിരുന്നു. 108ൽ മാത്രാണ് ഇംഗ്ലണ്ടിന് വിജയിക്കാൻ സാധിച്ചത്. 2015ൽ സ്വന്തം നാട്ടിൽ നടന്ന പരമ്പരയ്ക്ക് ശേഷം ആഷസ് വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല.
ആഷസ് ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജൊഫ്ര ആർച്ചർ, ഗസ് ആറ്റ്കിൻസൺ, ഷുഹൈബ് ബഷീർ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), മാർക് വുഡ്.
Content Highlights: England Ashes Squad Announced