'സർപ്രൈസായി അവനെത്തും'; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ഇലവനെ കുറിച്ച് സൂചന നൽകി പരിശീലകൻ

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച നിര്‍ണായക സൂചന നല്‍കി സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ.

'സർപ്രൈസായി അവനെത്തും'; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ഇലവനെ കുറിച്ച് സൂചന നൽകി പരിശീലകൻ
dot image

നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച നിര്‍ണായക സൂചന നല്‍കി സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ.

വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് ഡോഷെറ്റെ പറഞ്ഞു സ്പെഷ്യലിസ്റ്റ് ബാറ്ററായി ധ്രുവ് ജുറെലും പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നും വ്യക്തമാക്കി. നിലവിലെ ഫോം അനുസരിച്ച് ധ്രുവ് ജുറലിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ 11 പേരെ മാത്രമെ കളിപ്പിക്കാനാവു എന്നതിനാല്‍ ചിലര്‍ പുറത്തിരിക്കേണ്ടിവരുമെന്നും ഡോഷെറ്റെ പറഞ്ഞു.

വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്‍ ഓള്‍ റൗണ്ടര്‍മാര്‍ കളിച്ചാല്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കേണ്ടിവരുമോ എന്ന ചോദ്യത്തിന് ഏതൊക്കെ സ്പിന്നര്‍മാരാകും പ്ലേയിംഗ് ഇലവനിലെത്തുക എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ ഡോഷെറ്റെ തയാറായില്ല.

ധ്രുവ് ജുറെല്‍ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ മൂന്നാം നമ്പറില്‍ കളിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. അങ്ങനെ വന്നാല്‍ സായ് സുദര്‍ശനാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക എന്നാണ് കരുതുന്നത്.

ദക്ഷിണാഫ്രിക്ക എ ക്കെതിരെയുള്ള മത്സരത്തിൽ രണ്ട് ഇന്നിങ്സിലും താരം സെഞ്ച്വറി നേടിയിരുന്നു.

നാളെ കൊല്‍ക്കത്തയിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് 22 മുതല്‍ ഗുവാഹത്തിയില്‍ നടക്കും.

Content Highlights: Coach hints at first Test XI against South Africa

dot image
To advertise here,contact us
dot image