

ഇസ്ലാമാബാദിൽ നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ഏകദിന പരമ്പര ബഹിഷ്കരിക്കാനൊരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. പാകിസ്താനിൽ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും ശ്രീലങ്കൻ താരങ്ങള്‍ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
അങ്ങനെ എങ്കിൽ ഇന്ന് റാവല്‍പിണ്ടിയില്‍ നടക്കേണ്ട രണ്ടാം ഏകദിന മത്സരം നടക്കില്ല. അതേസമയം, പര്യടനം ഉപേക്ഷിക്കരുതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനോട് പാക് ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷിച്ചു.
പാകിസ്താനും ശ്രീലങ്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാത്രം അകലെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സ്ഫോടനം നടന്നിട്ടും ആദ്യ ഏകദിന മത്സരം പൂര്‍ത്തിയാക്കിയെങ്കിലും ടീമിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ആശങ്കയറിച്ചിരുന്നു.
പാകിസ്ഥാന്‍-ശ്രീലങ്ക ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ഇസ്ലാമാബാദിലുണ്ടായി കാര്‍ ബോംബാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. പാക് താലിബാന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.
Content Highlights: Islamabad blast Sri Lanka will chancel odi series vs Pakistan