കൊരട്ടിയിൽ മദ്യപിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

സംഭവത്തില്‍ ഒപ്പം മദ്യപിക്കാന്‍ ഇരുന്ന സുഹൃത്ത് ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊരട്ടിയിൽ മദ്യപിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
dot image

തൃശൂര്‍: കൊരട്ടിയില്‍ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരന്‍(65) ആണ് കൊല്ലപ്പെട്ടത്. ഒപ്പം മദ്യപിക്കാന്‍ ഇരുന്ന സുഹൃത്ത് ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്ന് വെെകിട്ട് 3.30 ഓടെയാണ് സംഭവം. രാജപ്പൻ എന്നയാളുടെ വീട്ടിലായിരുന്നു മദ്യപാനം. മദ്യപാന സല്‍ക്കാരത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് സുധാകരന്‍ കത്തി കൊണ്ടുവന്നിരുന്നു. ഈ കത്തി വാങ്ങിയാണ് ശശി സുധാകരനെ കുത്തിയത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം കുടുംബത്തിന് കെെമാറും.

Content Hghilight; Man stabbed to death by friend while drinking alcohol in Thrissur

dot image
To advertise here,contact us
dot image