

ഇന്ത്യയുടെ ആദ്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട വിശ്വകിരീടത്തില്‍ മുത്തമിട്ടത്. നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ വനിതാ താരങ്ങള്‍ നടത്തിയ അതിവൈകാരികവും ആവേശകരവുമായ ആഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഇപ്പോഴിതാ ഇന്ത്യയുടെ ടീം സോങ് ആദ്യമായി പാടുന്ന വിമന്‍ ഇന്‍ ബ്ലൂവിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പേയാണ് ടീം സോങ് തയ്യാറാക്കിയത്. 2025ല്‍ ലോകകപ്പ് നേടിയാല്‍ അന്ന് എല്ലാ താരങ്ങളും ഗ്രൗണ്ടിലെത്തി ഒരുമിച്ച് പാട്ട് പാടുമെന്ന് അന്നേ തീരുമാനിച്ചതായിരുന്നെന്ന് ജെമീമ റോഡ്രിഗസ് തുറന്നുപറഞ്ഞു. പിന്നാലെയാണ് എല്ലാ താരങ്ങളും കോച്ചിങ് സ്റ്റാഫുകളും വട്ടം കൂടി പാട്ടുപാടിയത്.
𝐒𝐭𝐫𝐚𝐢𝐠𝐡𝐭 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐡𝐞𝐚𝐫𝐭 💙
— BCCI Women (@BCCIWomen) November 3, 2025
No better moment for the #WomenInBlue to unveil their team song. 🥳🎶#TeamIndia | #CWC25 | #Final | #INDvSA | #Champions pic.twitter.com/ah49KVTJTH
ജെമീമ റോഡ്രിഗസ് തന്നെയാണ് പാട്ട് പാടിത്തുടങ്ങുന്നത്. പിന്നാലെ താരങ്ങളും കോച്ചിങ് സ്റ്റാഫുകളും കൈകൊട്ടിയും വെള്ളക്കുപ്പികള്‍ നിലത്തടിച്ചും പാട്ട് പാടി ആഘോഷിക്കുകയാണ്. ബിസിസിഐ പുറത്തുവിട്ട വീഡിയോ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.
Content Highlights: Indian Women Cricket Teammates & Coaching Staff Sing Secret Team Anthem After Women’s World Cup Triumph