

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും
മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.
പ്രത്യേക ജൂറി അവാര്‍ഡ്
ചിത്രം പാരഡൈസ്
നിര്‍മ്മാതാവ്
ആന്റോ ചിറ്റിലപ്പിള്ളി
സനിത ചിറ്റലപ്പിള്ളി
സംവിധായകന്‍ പ്രസന്ന വിതാനഗെ
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍
ടൊവിനോ തോമസ്- എആര്‍എം
ആസിഫ് അലി- കിഷ്‌കിന്ധ കാണ്ഡം
ജ്യോതിര്‍മയി-ബോഗയ്ന്‍വില്ല
ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്
മികച്ച നടി
ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടന്‍
മമ്മൂട്ടി
ഭ്രമയുഗം
മികച്ച ഛായാഗ്രാഹകന്‍
ഷൈജു ഖാലിദ്
മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച കഥാകൃത്ത്
പ്രസന്ന വിതാനഗെ
പാരഡൈസ്
മികച്ച സ്വഭാവ നടി
ലിജോമോള്‍ ജോസ്
നടന്ന സംഭവം
മികച്ച സ്വഭാവ നടന്‍
സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്)
സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം)
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍)
ലിജോ ജോസ്, അമല്‍ നീരദ്
ബൊഗയ്ന്‍ വില്ല
മികച്ച തിരക്കഥാകൃത്ത്
ചിദംബരം
മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച സംഗീത സംവിധായകന്‍
സുഷിന്‍ ശ്യാം
മറവികളെ പറയൂ…
ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി
മികച്ച ഗാനരചയിതാവ്
വേടന്‍
കുതന്ത്രം
മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച പശ്ചാത്തല സംഗീതം
ക്രിസ്റ്റോ സേവ്യര്‍
ഭ്രമയുഗം
മികച്ച പിന്നണി ഗായിക
സെബ ടോമി
ആരോരും കേറിടാഞ്ഞൊരു ചില്ലയില്‍
അംഅഃ
മികച്ച പിന്നണി ഗായകന്‍
കെ എസ് ഹരിശങ്കര്‍
പൂവേ പൂവേ താഴമ്പൂവേ
ഭ്രമയുഗം
മികച്ച ചിത്രസംയോജകന്‍
സൂരജ് എ എസ്
കിഷ്‌കിന്ധാ കാണ്ഡം
മികച്ച കലാസംവിധായകന്‍
അജയന്‍ ചാലിശ്ശേരി
മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച ശബ്ദമിശ്രണം
ഫസല്‍ എ ബക്കര്‍
ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍
മഞ്ഞുമ്മല്‍ ബോയ്‌സ്
മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ്
റോണക്‌സ് സേവ്യര്‍
ബൊഗെയ്ന്‍ വില്ല, ഭ്രമയുഗം
മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ
മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്.
മികച്ച വസ്ത്രാലങ്കാരം
സമീറ (രേഖാ ചിത്രം, ബൊഗെൻ വില്ല)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്
രാജേഷ് ഒ വി - ബറോസ്
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്
സയനോര (ബറോസ്)
മികച്ച നൃത്ത സംവിധാനം
സുരേഷ് സുന്ദർ, വിഷ്ണുദാസ് (ബൊഗെയിൻ വില്ല)
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം
പ്രേമലു
മികച്ച നവാഗത സംവിധായകൻ
ഫാസിൽ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമ
മികച്ച വിഷ്വൽ എഫക്ട്
എ ആർ എം (ചിത്രം)
ജിതിന്‍ ലാല്‍, ആല്‍ബര്‍ട്ട് തോമസ്, അനിരുദ്ധ മുഖര്‍ജി, സാലിം ലാഹിര്‍
സ്ത്രീ-ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്
പായൽ കാപാഡിയ - പ്രഭയായ് നിനച്ചതെല്ലാം
ജൂറി അവാർഡ് ചിത്രം - പാരഡൈസ്
രചനാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു
മികച്ച ഗ്രന്ഥം - സി എസ് മീനാക്ഷിയുടെ പെണ്‍പാട്ട് താരകള്‍
മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകളും മലയാള സിനിമയില്‍ മാറുന്ന ഭാവുകത്വം- ഡോ. വത്സന്‍ വാതുശേരി
അവാർഡ് പ്രഖ്യാപിക്കുന്നു
മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപനത്തിനായി എത്തി. ജൂറി ചെയർമാൻ നടൻ പ്രകാശ് രാജ്, ദിവ്യ എസ് അയ്യർ, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവരും മന്ത്രിക്കൊപ്പം വേദിയിലെത്തി.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉടൻ പ്രഖ്യാപിക്കും. മന്ത്രി സജി ചെറിയാൻ രാമനിലയത്തിൽ വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടത്തുന്നത്.