

പാകിസ്താൻ ക്രിക്കറ്റിൽ വിവാദങ്ങൾ ഒഴിയാൻ സമയമില്ല. ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ മുഹമ്മദ് റിസ്‌വാൻ പാക് ക്രിക്കറ്റ് ബോർഡിന്റെ പുതിയ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. 30 കളിക്കാരിൽ റിസ്‌വാൻ മാത്രമാണ് കരാറിൽ ഒപ്പിടാത്ത ഏക വ്യക്തി.
നേരത്തെ മുഹമ്മദ് റിസ്‌വാൻ,ബാബർ അസം , ഷഹീൻ ഷാ അഫ്രീദി തുടങ്ങി മുതിർന്ന കളിക്കാർക്ക് മാത്രമായി മാറ്റിവച്ചിരുന്ന എലൈറ്റ് കാറ്റഗറി ഒഴിവാക്കാൻ പിസിബി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ ദേശീയ ടീമിന്റെ പ്രകടനത്തിൽ ബോർഡ് അതൃപ്തരാണെന്നതിന്റെ സൂചനയായായിരുന്നു അത്.
പുതിയ ഘടന പ്രകാരം ഈ സീനിയർ ത്രയങ്ങൾ ഉൾപ്പെടെ 10 കളിക്കാരെ കാറ്റഗറി ബിയിൽ ഉൾപ്പെടുത്തി. എ കാറ്റഗറി ഒഴിവാക്കിയതും ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയാതുമാണ് റിസ്‌വാനെ ചൊടിപ്പിച്ചത്.
Content Highlights: