കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പുതിയ കോച്ചായി അഭിഷേക് നായർ എത്തുന്നു; റിപ്പോർട്ട്

നേരത്തെ കെകെആറില്‍ അസിസ്റ്റന്റ് കോച്ചായും ടാലന്റ് സ്‌കൗട്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പുതിയ കോച്ചായി അഭിഷേക് നായർ എത്തുന്നു; റിപ്പോർട്ട്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ സഹ പരിശീലകന്‍ അഭിഷേക് നായര്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമാണ് അഭിഷേക് നായർ. നേരത്തെ കെകെആറില്‍ അസിസ്റ്റന്റ് കോച്ചായും ടാലന്റ് സ്‌കൗട്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസിയുടെ കിരീടനേട്ടത്തിൽ അഭിഷേക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. റിങ്കു സിങ്, ഹര്‍ഷിത റാണ അടക്കമുള്ള താരങ്ങളെ കണ്ടെത്തിയ ടീമിലെത്തിക്കുന്നതില്‍ അഭിഷേക് നിര്‍ണായക പങ്കാണ് വഹിച്ചത്. നേരത്തെ രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് അഭിഷേക്.

കെകെആറില്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പകരക്കാരനായാണ് അഭിഷേക് നായര്‍ ‌തിരിച്ചെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ വന്നപ്പോള്‍ തുടക്കത്തില്‍ അസിസ്റ്റന്റ് കോച്ച് റോള്‍ അഭിഷേക് നായരിനായിരുന്നു. അതിനാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം കെകെആറിനൊപ്പമുണ്ടായിരുന്നില്ല.

Content Highlights: KKR set to appoint Abhishek Nayar as head coach, Reports

dot image
To advertise here,contact us
dot image