ഇന്ത്യക്ക് ടി20 യും എളുപ്പമാവില്ല; ഓസീസ് നിരയിൽ ആ വമ്പൻ താരം തിരിച്ചെത്തുന്നു!

സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഓസീസ്.

ഇന്ത്യക്ക് ടി20 യും എളുപ്പമാവില്ല; ഓസീസ് നിരയിൽ ആ വമ്പൻ താരം തിരിച്ചെത്തുന്നു!
dot image

ഇന്ത്യയുമായുള്ള പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഓസീസ്. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്‌വെലിന്‍റെ തിരിച്ചുവരവാണ് ഇതിൽ ശ്രദ്ധേയം. യുവ പേസർ മഹ്‌ലി ബിയേഡ്മാൻ അരങ്ങേറിയേക്കുമെന്നും ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 29 ന് ആരംഭിക്കുന്ന ടി 20 പരമ്പരയിലാണ് താരം തിരിച്ചെത്തുക. അഞ്ചുമത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. നാളെയാണ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.


വെടിക്കെട്ട് ബാറ്ററും സ്പിൻ ഓൾ റൗണ്ടറുമായ മാക്സ്‌വെൽ തിരിച്ചെത്തുമ്പോൾ ഇന്ത്യയ്ക്ക് ടി20 യും എളുപ്പമാവില്ല.

Content Highlights: T20s won't be easy for India either; That big star is back in the Australian lineup!

dot image
To advertise here,contact us
dot image